ഇനി മമ്മുക്കയിലാണ് പ്രതീക്ഷ; ധ്രുവന് പിന്തുണയുമായി ഷമ്മി തിലകൻ
text_fieldsചിത്രീകരണം നടക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കം സിനിമാ വിവാദം ചൂടുപിടിക്കുന്നു. ചിത്രത്തിൽ നിന്ന് സംവിധായകൻ പോലും അറിയാതെ ധ്രുവനെ മാറ്റിയതാണ് വിവാദമായത്. സംഭവത്തിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ രംഗത്തെത്തി. ഫേസ്ബുക് കിലൂടെയായിരുന്നു ഷമ്മിയുടെ പ്രതികരണം.
ഏതെങ്കിലുമൊക്കെ തരത്തിലുള്ള നെറിയും ധാർമികതയുമൊക്കെ നമ്മുടെ സിനിമ ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തിൽ ഇനി മമ്മൂക്കയിൽ മാത്രമാണ് എല്ലാവരുടേയും പ്രതീക്ഷ -ഷമ്മി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞദിവസവും ധ്രുവനെ പിന്തുണച്ച് ഷമ്മി രംഗത്തെത്തിയിരുന്നു. അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക്, സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച് മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത ധ്രുവൻ എന്ന പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരുസ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നുവെന്നായിരുന്നു ഷമ്മിയുടെ പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.