മീടൂവിന് പിന്തുണയുമായി ശോഭന; പിൻവലിച്ച പോസ്റ്റിനെതിരെ ട്രോൾ
text_fieldsമലയാള സിനിമാ മേഖലയിലടക്കം വലിയ ചർച്ചകൾക്ക് വഴിവെച്ച മീടൂ ക്യാെമ്പയിനിൽ വെളിപ്പെടുത്തൽ നടത്തിയവരെ പിന്തുണക്കുന്നുവെന്ന് പ്രശസ്ത നടി ശോഭന. ഏതെങ്കിലും വിധത്തിലുള്ള ൈലംഗിക പീഡനത്തിനിരയായ സ്ത്രീകൾ അതിനെതിരെ ധൈര്യമായി ശബ്ദിക്കുന്നതിനെ ബഹുമാനിക്കുന്നു. ഭാവിയിൽ തൊഴിലിടങ്ങൾ കൂടുതൽ സൗഹാർദ്ദപരമാക്കാനുള്ള ചുവടുവെയ്പാണ് ഇതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ ‘‘മീടൂ’’ എന്ന് മാത്രം ഫേസ്ബുക്കിൽ കുറിച്ചിട്ട ശോഭന അത് നീക്കം ചെയ്ത് വിശദമായ കുറിപ്പുമായി വീണ്ടുമെത്തുകയായിരുന്നു. േശാഭനയുടെ ആദ്യ പോസ്റ്റിനെ ട്രോളിക്കൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ആരായിരുന്നു ആ ശങ്കരൻ തമ്പിയെന്ന് ചോദിച്ചും ആരെയോ പേടിപ്പിക്കാനിട്ട പോസ്റ്റല്ലേ എന്ന് ചോദിച്ചും നിരവധി പേരാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.