സന്ദേശം സിനിമ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അറിയില്ല -ശ്യാം പുഷ്കരൻ
text_fieldsശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നൽകുന്നതെ ന്ന് അറിയില്ലെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ. സ്വകാര്യ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് ശ്യാം പുഷ്കരൻ ഇക്കാര്യം വ്യക്തമാക്കിയത്.
മിഥുനം എന്ന സിനിമ ഉർവശിയുടെ കണ്ണിലൂടെ ഒരിക്കൽ കൂടി പറയാനുള്ള സാധ്യതയുണ്ടെന്നും ശ്യാം പറഞ്ഞു. മലയാള സിനിമ കണ്ട ഏറ്റവും മികച്ച രണ്ട് തിരക്കഥകൾ സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിെൻറ ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ എന്നിവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഫടികമെന്ന ചിത്രം ഭദ്രെൻറ മാസ്റ്റർപീസാണ്. ഒരു തവണ കാണാവുന്ന ചിത്രമാണ് നരസിംഹം. റാണി പത്മിനി എന്ന ചിത്രം പരാജയപ്പെടാൻ കാരണം കഥയുടെ ബലക്കുറവും തിരക്കഥയുടെ പ്രശ്നങ്ങളുമാണ്. റാണി പത്മിനിയിൽ നിന്ന് പഠിച്ച പാഠങ്ങളാണ് മഹേഷിൽ ഉപയോഗിച്ചത്. ആ പരാജയമാണ് എന്നെ നല്ല തിരക്കഥാകൃത്താക്കിയതെന്നും ശ്യാം പുഷ്കരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.