ദേശീയ പുരസ്കാരം: യേശുദാസിനെയും ജയരാജിനേയും ഒാർത്ത് ലജ്ജിക്കുന്നുവെന്ന് സിബി മലയിൽ
text_fieldsകൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരം സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ സിബി മലയിൽ. പ്രതിഷേധത്തിൽ പങ്കുചേർന്ന് ആത്മാഭിമാനം അടിയറവ് വെക്കാൻ തയാറാകാത്തവരെ ഒാർത്ത് അഭിമാനിക്കുന്നുവെന്നും യേശുദാസിനെയും ജയരാജിെൻറയും നിലപാടിൽ ലജ്ജിക്കുന്നുവെന്നും സി.ബി മലയിൽ ഫേസബുക്കിൽ കുറിച്ചു.
ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച എല്ലാവർക്കും രാഷ്്ട്രപതി അവാർഡ് സമ്മാനിക്കുകയാണ് പതിവ്. എന്നാൽ ഇതിൽ നിന്ന് വിഭന്നമായി 11 അവാർഡുകൾ മാത്രം രാഷ്ട്രപതി വിതരണം ചെയ്യുമെന്നും ബാക്കിയുള്ളവ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം നൽകുമെന്നാണ് സർക്കാർ അറിയിച്ചത്. സർക്കാറിെൻറ ഇൗ നിലപാടിൽ പ്രതിഷേധിച്ചാണ് പുരസ്കാരം നേടിയ 68 പേർ അവാർഡ് ബഹിഷ്കരിച്ചത്. എന്നാൽ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പുരസ്കാര ജേതാക്കളും ചടങ്ങ് ബഹിഷ്കരിച്ചപ്പോൾ ഗായകൻ യേശുദാസും സംവിധായകൻ ജയരാജും ചടങ്ങിൽ പെങ്കടുത്ത് പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.