Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസോളോ വ്യാഴാഴ്ചയെത്തും;...

സോളോ വ്യാഴാഴ്ചയെത്തും; സന്തോഷം പങ്കുവെച്ച് ഡി.ക്യു

text_fields
bookmark_border
solo
cancel

ദുൽഖർ ചിത്രം സോളോക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഒക്ടോബർ 5ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്‍റെ മലയാള പതിപ്പിന് യു സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നും 2 മണിക്കൂറും 32 മിനിറ്റുമാണ് ചിത്രത്തിന്‍റെ ദൈർഘ്യമെന്നും ദുൽഖർ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചു. 

ബിജോയ് നമ്പ്യാരണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇംഗ്ലീഷ്​, തമിഴ്, മലയാളം​ ഭാഷങ്ങളിൽ പുറത്തിറക്കുന്ന ചിത്രത്തിൽ ആർതി വെങ്കിടേഷാണ്​ നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് തംഹങ്കർ എന്നിവർ മറ്റ്​ കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ബിജോയ് നമ്പ്യാരുടെ തന്നെ ഗെറ്റ്എവേ ഫിലിംസും അബാം ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായെത്തിയ വാസീര്‍ എന്ന ചിത്രമാണ് ബിജോയ് സംവിധാനം ചെയ്​ത്​ അവസാനമായി പുറത്തിറങ്ങിയ ചിത്രം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaanbejoy nambiarmalayalam newsmovies newsDQsolo
News Summary - Solo Release On October 5 Dulquer Salmaan-Movie News
Next Story