സ്വർണ്ണക്കടത്ത് കേസ് വിവാദങ്ങളിലേക്ക് ബിസ്മി സ്പെഷ്യലിനെ വലിച്ചിഴക്കരുത്: നിർമാതാവ്
text_fieldsകൊച്ചി: നിവിൻ പോളി നായകനാകുന്ന ‘ബിസ്മി സ്പെഷ്യല്‍’ എന്ന സിനിമക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളിൽ പ്രതികരണവുമായി നിര്‍മാതാവ് സോഫിയ പോള്‍. സ്വര്‍ണകടത്ത് കേസില്‍ പ്രതിയായി എന്‍.ഐ.എ പറയുന്ന ഫൈസല്‍ ഫരീദ് ചിത്രത്തിെൻറ നിർമാണ പങ്കാളിയാണെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ രാജേഷ് രവി സംവിധാനം ചെയ്യുന്ന ചിത്രം വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിെൻറ" ബാനറിൽ സോഫിയാ പോൾ എന്ന ഞാൻ നിർമ്മിക്കുന്നതാണെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
തെറ്റായ വാർത്ത വന്ന മാധ്യമങ്ങളിൽ ജന്മഭൂമി ദിനപത്രത്തിെൻറ പത്രാധിപർ ഞങ്ങൾ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ തന്നെ അത് തിരുത്തുകയുണ്ടായി. ജന്മഭൂമി വാർത്തയെ അടിസ്ഥാനമാക്കി വാർത്ത പ്രസിദ്ദീകരിച്ച മറ്റ് ഓൺലൈൻ മാധ്യമങ്ങളുടെ പത്രാധിപന്മാരെയും തെറ്റ് തിരുത്തുവാൻ അഭ്യർത്ഥിച്ച് ഞങ്ങൾ ബന്ധപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണ്ണരൂപം
കേരളത്തിൽ ഏറെ വിവാദമായിരിക്കുന്ന സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ചില മാധ്യമങ്ങളിൽ "ബിസ്മി സ്‌പെഷ്യൽ" എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ പേര് പരാമർശിച്ച് വാർത്തകൾ വന്നിരുന്നു. ഇങ്ങനെയൊരു കേസുമായി ബന്ധപ്പെട്ട് ഈ ചിത്രത്തിന്റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും, സുഹൃത്തുക്കളും ദുഖിതരാണ്. കഴിഞ്ഞ ആറ് വർഷങ്ങളായി മലയാള സിനിമാ നിർമ്മാണ രംഗത്തുള്ള "വീക്കെൻഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ" ബാനറിൽ സോഫിയാ പോൾ എന്ന ഞാൻ നിർമ്മിച്ച് നവാഗതനായ രാജേഷ് രവിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
തെറ്റായ വാർത്ത വന്ന മാധ്യമങ്ങളിൽ ജന്മഭൂമി ദിനപത്രത്തിെൻറ ബഹുമാനപ്പെട്ട പത്രാധിപർ ഞങ്ങൾ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ഉടൻ തന്നെ അത് തിരുത്തുകയുണ്ടായി. ജന്മഭൂമി വാർത്തയെ അടിസ്ഥാനമാക്കി വാർത്ത പ്രസിദ്ദീകരിച്ച മറ്റ് ഓൺലൈൻ മാധ്യമങ്ങളുടെ പത്രാധിപന്മാരെയും തെറ്റ് തിരുത്തുവാൻ അഭ്യർത്ഥിച്ച് ഞങ്ങൾ ബന്ധപ്പെട്ടിരുന്നു. അവരും ആ തെറ്റ് ഉടൻ തിരുത്തുമെന്ന് കരുതുന്നു. ദയവ് ചെയ്ത് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നത് പോലെ മറ്റൊരു വ്യക്തിക്കും ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിത്തമില്ല. James Paul Kevin Paul Rajesh Ravi Sophia Paul
സോഫിയാ പോൾ
നിർമ്മാതാവ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.