എം.ടിയെ കണ്ട് ക്ഷമ ചോദിക്കും; രണ്ടാമൂഴം നടക്കും- സംവിധായകൻ
text_fieldsകൊച്ചി: മോഹൻലാലിനെ നായകനാക്കി എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുക്കുന്ന രണ്ടാംമൂഴം സിനിമ യാഥാർഥ്യമാക്കുമെന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ. എം.ടിയെ സിനിമയുടെ പുരോഗതി കൃത്യമായി അറിയിക്കാൻ കഴിയാത്തത് വീഴ്ചയാണെന്നും അദ്ദേഹത്തെ നേരിൽ കണ്ട് കാര്യങ്ങൾ വ്യക്തമാക്കുമെന്നും ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.
ഒരുപാട് അന്താരാഷ്‌ട്ര കരാറുകളും സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം സിനിമക്കായി എടുത്തു. മുൻപ് സ്ഥിരമായി എം. ടിയെ കാണുകയോ, അല്ലെങ്കിൽ ഫോൺ വഴിയോ പ്രോജക്ടിെൻറ പുരോഗതി അറിയിക്കാറുണ്ടായിരുന്നു. എന്നാൽ, ഒടിയെൻറ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതിനാൽ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി അതിനു കഴിഞ്ഞിരുന്നില്ല. ഇതിൽ അദ്ദേഹത്തിന് ആശങ്ക ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കുന്നു. അതിനിടയാക്കിയതിൽ അദ്ദേഹത്തെ നേരിട്ട് കണ്ട് ക്ഷമ ചോദിക്കുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
നേരത്തെ രണ്ടാംമൂഴം സിനിമയിൽ നിന്ന് പിൻമാറുകയാണെന്ന് എം.ടി വാസുദേവൻ നായർ അറിയിച്ചിരുന്നു. സംവിധായകനുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നായിരുന്നു പിൻമാറ്റം. ഇതിന് പിന്നാലെയാണ് സിനിമ നടക്കുമെന്ന് അറിയിച്ച് ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.