ശ്രീനിവാസന്‍റെ കല്ലായി എഫ്.എം ചിത്രീകരണം പുരോഗമിക്കുന്നു...
text_fieldsശ്രീനിവാസന്‍റെ പുതിയ ചിത്രമായ 'കല്ലായി എഫ്.എമ്മിന്‍റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. ഗായകൻ മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായ സിലോൺബാപ്പുവിന്‍റെയും മകന്‍റെയും കഥയാണ് ചിത്രം പറയുന്നത്. മുംബൈ, അബൂദാബി എിവിടങ്ങളിലുമായി ചിത്രീകരിക്കുന്ന ചിത്രത്തില്‍ സിലോൺ ബാപ്പു എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കുത് ശ്രീനിവാസനാണ്. മകനായി ശ്രീനാഥ് ഭാസിയും വേഷമിടുന്നു.
'തീക്കുളിക്കും പച്ചൈമരം' എന്ന ആദ്യ തമിഴ് ചിത്രത്തിന് ശേഷം കോഴിക്കോട്ടുകാരന്‍ വിനീഷ് മില്ലേനിയമാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
ഒയാസിസ് ഗ്രൂപ്പിന്‍റെ ബാനറില്‍ ഷാജഹാന്‍ ഒയാസിസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുഹമ്മദ് റഫിയുടെ മകന്‍ ഷാഹിദ് റഫിയും പ്രധാനകഥാപാത്രമായെത്തുന്നുണ്ട്. കലാഭവന്‍ ഷാജോൺ, പാര്‍വ്വതി രതീഷ്, കൃഷ്ണപ്രഭ, സുനില്‍ സുഗത, കോട്ടയം നസീര്‍, കെ.ടി.സി. അബ്ദുല്ല, വിജയന്‍. വി. നായര്‍, ശശി എരഞ്ഞിക്കല്‍, അനീഷ്, വിജിലേഷ്, പരമേശ്വരന്‍, ഹബീബ് ഹബി, സാഹില്‍ ഹാരിസ് എന്നിവരും ചിത്രത്തിലുണ്ട്.
മുഹമ്മദ് റഫിയുടെ പ്രസിദ്ധമായ രണ്ട് ഗാനങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയി'ുണ്ട്. ചിത്രത്തിന്റെ ക്യാമറ സജന്‍ കളത്തില്‍, സംഗീതം ഗോപി സുന്ദര്‍, സച്ചിന്‍. ഗാനരചന റഫീഖ് അഹമ്മദ്, സുനീര്‍ ഹംസ. കലാസംവിധാനം നാഗരാജന്‍ കോട്ടുളി. എഡിറ്റിങ്ങ് അയ്യൂബ് ഖാന്‍, കോസ്റ്റ്യൂംസ് മുരുകന്‍സ്, മേക്കപ്പ് റഷീദ് അഹമ്മദ്, ചീഫ് അസോസിയേറ്റ് ശ്യാം തിരുവണ്ണൂര്‍, അസോസിയേറ്റ് ഡയരക്‌ടേഴ്സ് രാജേഷ്. പി. വാഴയൂര്‍, സതീഷ്, അസിസ്റ്റന്റ് ഡയരക്‌ടേഴ്‌സ് ഡുഡുഭരത്, നമീഷ് ബ്രൂണ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടര്‍ മുത്തു പട്ടാമ്പി, കമറുദ്ദീന്‍ പാണമ്പ്ര. പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്‍.പി. സതീഷ്, പ്രൊഡക്ഷന്‍ കൺട്രോളര്‍ പ്രമോദ് കുത്തുപ്പാലം, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് എന്‍. വിജയകുമാര്‍, കോ പ്രൊഡ്യൂസർ ഹസീബ് ഷാ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.