Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപാതി ആത്മാവ്​...

പാതി ആത്മാവ്​ മലയാളിക്ക്​​ നൽകി; സുഡാനി നൈജീരിയയിലേക്ക്​

text_fields
bookmark_border
sudani
cancel

മലയാളികളുടെ പ്രിയപ്പെട്ട സുഡു സ്വന്തം നാടായ നൈജീരിയയിലേക്ക്​ യാത്ര​ തിരിച്ചു. സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയയി​െല ഫുട്​ബോൾ താരത്തി​​െൻറ വേഷത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ സാമുവൽ അബിയോള റോബിൻസൻ മാസങ്ങളായി സിനിമയുമായി ബന്ധപ്പെട്ട്​ കേരളത്തിൽ തന്നെയായിരുന്നു. 

സാമൂഹിക മാധ്യമങ്ങളിലൂടെ എന്നും പ്രേക്ഷകരുമായി സംവദിച്ച സുഡു ദുബൈ വിമാനത്താവളത്തിൽ വച്ചാണ്​ നാട്ടിലേക്ക്​ മടങ്ങുന്ന വിവരം ആരാധകരെ ഫേസ്​ബുക്കിലൂടെ അറിയിച്ചത്​.

‘ത​​െൻറ മാതൃ രാജ്യത്തേക്ക്​ തിരിക്കുകയാണ്​. എ​​െൻറ ആത്മാവി​​െൻറ ഒരു ഭാഗം കേരളത്തിൽ വച്ചാണ്​ പോകുന്നത്​. പാതി ഇന്ത്യൻ ആയാണ്​ ത​​െൻറ മടക്കമെന്നും തിരിച്ചു വരുമെന്നും’ സുഡു ഫേസ്​ബുക്കിൽ കുറിച്ചു. 

സൂപ്പർ ഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന സുഡാനി ഫ്രം നൈജീരിയയിൽ സൗബിന്‍ ഷാഹിറാണ്​ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​. ഒരു കൂട്ടം പുതുമുഖങ്ങൾ വേഷമിട്ട സുഡാനിക്ക്​ മികച്ച നിരൂപക പ്രശംസയും​ ലഭിക്കുന്നുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Soubin Shahirmalayalam newsmovie newsSudani from NigeriaSamuel Robinson
News Summary - sudani back to his country Nigeria-movie news
Next Story