പുരസ്കാര ‘ഉമ്മ’കൾ
text_fieldsകോഴിക്കോട്/ബാലുശ്ശേരി: അരനൂറ്റാണ്ടിെൻറ നാടകാഭിനയ പാരമ്പര്യവുമായി, സിനിമയി ൽ വൈകിയെത്തി മലയാളികളുടെ മനസ്സിൽ ഇടമുറപ്പിച്ച ‘സുഡാനി’യിലെ ഉമ്മമാർക്ക് ഒടുവ ിൽ സംസ്ഥാന പുരസ്കാരവും. സക്കരിയ്യ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’യിലെ ജമ ീലുമ്മയെയും ബീയ്യുമ്മയെയും വെള്ളിത്തിരയിൽ അനശ്വരമാക്കിയ സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിക്കും മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരമാണ് ലഭിച്ചത്.
നാടകവേദിയിൽ സർക്കാർ അംഗീകാരങ്ങൾ പലതവണ സ്വന്തമാക്കിയ ഇവർക്ക് ആദ്യമായാണ് സിനിമയിൽ സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുന്നത്. പ്രേക്ഷകർക്കൊപ്പം പുരസ്കാരനിർണയ സമിതിയും അഭിനയമികവിനെ അംഗീകരിച്ചത് ഏറ്റവും സന്തോഷകരമാണെന്ന് സാവിത്രി ശ്രീധരനും സരസയും പറയുന്നു. വെസ്റ്റ് മാങ്കാവിലെ വീട്ടിലുണ്ടായിരുന്ന സാവിത്രി ടി.വി വാർത്തയിലൂടെയാണ് അവാർഡ് വിവരമറിഞ്ഞത്.
സംവിധായകൻ സക്കരിയ്യയോടും അണിയറപ്രവർത്തകരോടും ഏറെ കടപ്പാടും നന്ദിയുമുണ്ടെന്ന് സാവിത്രി പറഞ്ഞു. കോഴിക്കോട് േകാർപറേഷൻ മുൻ കൗൺസിലർ കൂടിയായ സാവിത്രി, ആശിഖ് അബു സംവിധാനം ചെയ്ത ‘വൈറസി’ലും വേഷമിട്ടു. വിവരമറിയുമ്പോൾ കൊടുങ്ങല്ലൂരിൽ ജോഷിയുടെ പുതിയ ചിത്രത്തിൽ ചെമ്പൻ വിനോദിെൻറ അമ്മയായി അഭിനയിക്കാനുള്ള തയാറെടുപ്പിലായിരുന്നു സരസ ബാലുശ്ശേരി. പ്രേക്ഷകരുടെ ഒരുപാട് പ്രശംസയും മറ്റു പുരസ്കാരങ്ങളും ‘ബിയ്യുമ്മ’യെ തേടിയെത്തിയെങ്കിലും സർക്കാറിെൻറ പുരസ്കാരം ലഭിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. അപ്രതീക്ഷിത അവാർഡിൽ അതിയായ ആഹ്ലാദമുണ്ടെന്ന് സരസ ‘മാധ്യമ’ത്തോട് പറഞ്ഞു. ’92ലും ’94ലും മികച്ച സഹനടിക്കുള്ള സംസ്ഥാന നാടക പുരസ്കാരവും ’92ൽ നാന പുരസ്കാരവും സരസക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സംഗീത-നാടക അക്കാദമി ഗുരുശ്രേഷ്ഠ പുരസ്കാരത്തിനും അർഹയായി. ‘
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.