‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്’ ചിരിപൊട്ടിച്ച് സുരാജും കുടുംബവും -Video
text_fieldsകോഴിക്കോട്: കോവിഡിൻെറ പ്രധാന പ്രചാരണ വാക്യം തന്നെ ‘ഭയമല്ല, ജാഗ്രതയാണ് വേണ്ടത്’ എന്നാണല്ലോ. ലോക്ഡൗണി ലായ താരങ്ങൾ മുഴുവനും ഇൗ സന്ദേശം പ്രചരിപ്പിക്കുന്ന തിരക്കിലാണ്. സെൽഫി വിഡിയോയിലും ഷോർട്ട് ഫിലിമുകളിലും ഈ സന്ദേശവുമായെത്തിയ താരങ്ങളെ ജനങ്ങൾ സ്വീകരിച്ചു.
എന്നാൽ സുരാജ് വെഞ്ഞാറമൂടും കുടുംബവും ഇത്തരത്തിൽ ഒരു ജാഗ്രത വിഡിയോ പങ്കുവെച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപൊട്ടുകയാണുണ്ടായത്. വിഡിയോ നിമിഷങ്ങൾക്കകം ആയിരക്കണക്കിന് പേരാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തത്.
സുരാജും ഭാര്യ സുപ്രിയയുമാണ് വിഡിയോയിൽ എത്തുന്നത്. മകൻ കാശിനാഥിൻെറ ശബ്ദവും വിഡിയോയിൽ കേൾക്കാം. കൊറോണ സന്ദേശത്തിൻെറ ക്യാപ്ഷനും വിഡിയോയും കൂടിയായപ്പോൾ നിമിഷങ്ങൾക്കം ഫേസ്ബുക്കിൽ വൈറലായി. നടൻ ചെമ്പൻ വിനോദ് ജോസ് ഉൾപ്പെടെയുള്ളവർ വിഡിയോ ഇതിനോടകം ഷെയർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.