വ്യാജരേഖ സൃഷ്ടിച്ച് നികുതിവെട്ടിപ്പ്: സുരേഷ് ഗോപി മുൻകൂർ ജാമ്യഹരജി നൽകി
text_fieldsകൊച്ചി: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യാൻ വ്യാജരേഖ സൃഷ്ടിക്കുകയും നികുതിവെട്ടിപ്പ് നടത്തുകയും ചെയ്തുവെന്ന കേസിൽ നടനും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകി. തനിക്കെതിരെ ക്രൈംബ്രാഞ്ച് കള്ളക്കേസാണ് രജിസ്റ്റർ ചെയ്തതെന്ന് പറഞ്ഞാണ് ഹരജി.
പുതുച്ചേരിയിൽ തനിക്കും കുടുംബത്തിനും കൃഷിസ്ഥലങ്ങളുള്ളതായി ഹരജിയിൽ അവകാശപ്പെടുന്നു. ഇതിെൻറഭാഗമായി അവിടെ 2009 മുതല്‍ വീട് വാടകക്ക് എടുത്തിട്ടുണ്ട്. താൻ ബംഗളൂരുവിലും സഹോദരങ്ങൾ കോയമ്പത്തൂരിലും തമിഴ്നാട്ടിലെ മറ്റിടങ്ങളിലുമാണ് താമസം. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത രണ്ടു വാഹനങ്ങൾ ഇൗ സംസ്ഥാനങ്ങളിെലല്ലാം ഒാടുന്നുണ്ട്. ഇവയൊന്നും കേരളത്തില്‍ തുടര്‍ച്ചയായി ഉപയോഗിച്ചിട്ടില്ല. എം.പിയായതു മുതല്‍ ഒരു വാഹനം ഡല്‍ഹിയിലാണ്.
2016 ഒക്ടോബര്‍ 25ന് ശേഷം ഇത് കേരളത്തിൽ കൊണ്ടുവന്നിട്ടില്ല. കേരളത്തിൽ ഒരു കാറിെൻറ ഡ്രൈവർക്ക് അമിതവേഗത്തിെൻറ പേരിൽ നോട്ടീസ് ലഭിച്ചത് വേഗനിയന്ത്രണം സംബന്ധിച്ച അറിവില്ലായ്മകൊണ്ടാണ്. വീട്ടുവാടക സംബന്ധിച്ച യഥാർഥരേഖകൾ തെൻറ പക്കലുണ്ട്. കേസ് തനിക്ക് അപമാനമുണ്ടാക്കുന്നതാണ്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്. ഈ മാസം 15ന് പാര്‍ലമെൻറിെൻറ ശീതകാലസമ്മേളനം തുടങ്ങാനിരിക്കുകയാണ്. കസ്റ്റഡിയിൽ ചോദ്യംചെയ്യൽ അനാവശ്യമാണെന്നിരിക്കെ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.