Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതമ്പി...

തമ്പി കണ്ണന്താനത്തി​െൻറ സംസ്കാരം ഇന്ന്​

text_fields
bookmark_border
thampi-kannathanam
cancel

കൊച്ചി: പ്രശസ്​ത സംവിധായകനും നടനും നിർമാതാവുമായ തമ്പി കണ്ണന്താനത്തി​​െൻറ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കാഞ്ഞിരപ്പള്ളി പാറത്തോട് പള്ളിയിൽ ഉച്ചകഴിഞ്ഞാണ്​ സംസ്‌കാരം നടക്കുക. ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ അദ്ദേഹത്തി​​െൻറ മൃതദേഹം പൊതുദര്‍ശനത്തിന്​ വച്ചിരുന്നു. പ്രിയ സംവിധായകനെ കാണാൻ ആയിരങ്ങളാണ് ടൗൺഹാളിൽ തടിച്ചുകൂടിയത്​.

അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയു​േമ്പാഴായിരുന്നു 65 കാരനായ തമ്പി കണ്ണന്താനത്തി​​െൻറ അന്ത്യം. രാജാവി​​െൻറ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി 16 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

2001ൽ പുറത്തുവന്ന ഹദ്​ ലൈഫ്​ ഒാൺ ദ എഡ്ജ്​ ഒാഫ്​ ഡെത്ത്​ എന്ന ബോളിവുഡ്​ ചി​ത്രം സംവിധാനം ചെയ്​തിട്ടുണ്ട്​. അട്ടിമറി, ഒലിവർ ട്വിസ്റ്റ്​ എന്നീ ചിത്രങ്ങൾക്ക്​ തിരക്കഥ രചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cremationmalayalam newsmovie newsthampi kannanthanam
News Summary - thampi kannanthanam cremation-movie news
Next Story