തൊബാമയിൽ പുതുമ പ്രതീക്ഷിക്കരുത് -അൽഫോൺസ് പുത്രൻ
text_fieldsഅൽഫോൺസ് പുത്രൻ നിർമിക്കുന്ന ചിത്രം തൊബാമ നാളെ റിലീസാകാനിരിക്കുകയാണ്. ചിത്രത്തിൽ പുതുമ പ്രതീക്ഷിക്കരുതെന്നും എന്നാൽ ചങ്കുറപ്പുള്ള നടൻമാരും കഥാപാത്രങ്ങൾക്ക് വേണ്ടി നല്ലവണ്ണം പ്രവർത്തിച്ചവരും ചിത്രത്തിലുണ്ടെന്നും പുത്രൻ ഫേസ്ബുക്കിൽ കുറിച്ചു.
നാളെ അവഞ്ചേഴ്സ് എന്ന സിനിമയും ഇറങ്ങുന്നുണ്ട്. അതിൽ അഭിനയിക്കുന്ന റോബേർട്ട് ഡൗണി ജൂനിയർ വാങ്ങുന്ന പ്രതിഫലത്തിന്‍റെ ഏഴിൽ ഒന്ന് മാത്രമാണ് ഞങ്ങളുടെ സിനിമയുടെ ആകെ ബജറ്റ്. തൊബാമയിൽ സൂപ്പർ ഹീറോസ് ഇല്ല. പക്ഷെ സാധാരണ ഹീറോസ് ഉണ്ട്. നല്ല ചങ്കോറപ്പൊള്ള നടന്മാരുണ്ട്.
കഥാപാത്രങ്ങൾക്കു വേണ്ടി നല്ലോണം പണിയെടുത്ത ഒരുപാട് ആൾക്കാര് ഈ സിനിമയിൽ ഉണ്ട്.
പിന്നെ പുതുമ... അത് പ്രതീക്ഷിക്കരുതെന്നാണ് അൽഫോൺസ് പുത്രൻ ഫേസ്ബുക്കിൽ കുറിച്ചത്. കുറിപ്പിന് രസകരമായ കമന്‍റുകളാണ് ലഭിക്കുന്നത്. അതിനിടയിൽ നടൻ വിനീത് ശ്രീനിവാസന്‍റെ കമന്‍റും ഹിറ്റായി. നിന്‍റെ പടം ഞാന്‍ കാണും, എന്റെ പടം നീയും കാണണേയെന്നായിരുന്നു വിനീതിന്‍റെ കമന്‍റ്.
പുതുമുഖം പുണ്യ എലിസബെത്താണ് നായികയായെത്തുന്നത്. മുഹ്സിൻ കാസിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വിൽസൺ, കൃഷ്ണ ശങ്കർ, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടി.വി അശ്വതിയും മുഹ്സിൻ കാസിമും ചേർന്നാണ് ചിത്രത്തിെൻറ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശബരീഷിേൻറതാണ് ഗാനരചന. ഷിനോസ് റഹ്മാനാണ് എഡിറ്റിങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.