വേദനയുടെ ജീവിതവേഷങ്ങൾ ആടിത്തീർത്ത് വാസന്തി
text_fieldsതൊടുപുഴ: ചിലങ്കയണിഞ്ഞിരുന്ന കാലുകൾ മുറിച്ചുനീക്കിയപ്പോൾ തൊടുപുഴ വാസന്തിയെന്ന കലാകാരിയുടെ കണ്ണുകൾ നിറഞ്ഞത്, തെൻറ കലാജീവിതം അവസാനിക്കുകയാണല്ലോ എന്ന വേദനയിലായിരുന്നു. സിനിമകളിൽ അവസരം കുറഞ്ഞതോടെ തൊടുപുഴയിൽ നൃത്തവിദ്യാലയവുമായി മുന്നോട്ടുപോകുന്നതിനിടെ 2017 ആഗസ്റ്റ് 17നാണ് പ്രമേഹം മൂർച്ഛിച്ച് വാസന്തിയുടെ വലതുകാൽ മുറിച്ചുമാറ്റിയത്. ഇതോടെ ജീവിതത്തിെൻറ താളം നിലച്ചു. കോഴിക്കോട് സ്വദേശിയായ ഭർത്താവ് രജീന്ദ്രൻ 2010ൽ അർബുദം ബാധിച്ചു മരിച്ചു. തൊട്ടുപിന്നാലെ അമ്മയും മരിച്ചു. തൊണ്ടയിൽ അർബുദം കൂടിയായതോടെ ചികിത്സകളുടെ ലോകത്തായി. രോഗങ്ങളും വേദനകളും ഉറ്റവരുടെ മരണവും അവരെ തുടർച്ചയായി വേട്ടയാടി. സാമ്പത്തിക പ്രയാസവും കൊടിയ വേദനകളും നിറഞ്ഞതായിരുന്നു അവസാനനാളുകൾ. നല്ലൊരു കാലം മലയാള സിനിമയില്‍ മനസ്സർപ്പിച്ച് ജീവിച്ച തൊടുപുഴ വാസന്തി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു.
നാം കണ്ട പല നല്ല സിനിമകളിലെയും ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത ഭാഗമായിരുന്നു. വാസന്തിയുടെ അച്ഛന് രാമകൃഷ്ണൻ നായർ നാടകനടനായിരുന്നു. തെൻറ കൂടെ നാടകത്തില്‍ അഭിനയിക്കാൻ ഭാര്യയോട് ആവശ്യപ്പെെട്ടങ്കിലും അവർ ഒഴിഞ്ഞുമാറി. അതിെൻറ വാശിക്ക് രാമകൃഷ്ണൻ പറഞ്ഞു. ‘എെൻറ മകളെ ഞാന്‍ നടിയാക്കും’. അങ്ങനെ വാസന്തിയുടെ ചേച്ചിയാണ് ആദ്യമായി അച്ഛെൻറ കൂടെ വേദിയിലെത്തുന്നത്. തുടര്‍ന്ന് വാസന്തിയും അച്ഛെൻറയൊപ്പം നടിയായി. നാടകമെന്ന് പറഞ്ഞെങ്കിലും ബാലെയിലായിരുന്നു വാസന്തി പ്രധാനമായും അഭിനയിച്ചത്. തിരുവാതിരയും നൃത്തവും അമ്മയില്‍നിന്ന് പഠിച്ചു. ശാരംഗപാണിയുടെ ട്രൂപ്പില്‍ ചേര്‍ന്നതാണ് വാസന്തിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. അവിടെനിന്ന് ഉദയ ചിത്രങ്ങളിലേക്കുള്ള പ്രവേശം എളുപ്പമായി.
1975ല്‍ ‘ധര്‍മക്ഷേത്ര കുരുക്ഷേത്ര’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്രപ്രവേശം. അതിലെ കൂട വേണോ കൂട എന്ന നൃത്തരംഗത്താണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് അഭിനിവേശം എന്ന സിനിമയിൽ വേഷമിട്ടു. പക്ഷേ, അവിടെ സംഭാഷണങ്ങളിലുള്ള പരിചയക്കുറവ് അഭിനയത്തെ ബാധിച്ചു. തുടര്‍ന്ന് അടൂര്‍ ഭവാനിയുടെ നാടക ട്രൂപ്പില്‍ ചേര്‍ന്ന് ധാരാളം നാടകങ്ങളില്‍ അഭിനയിച്ചു. സംഭാഷണരീതികള്‍ സ്വായത്തമാക്കി. പിന്നീടൊരവസരം കിട്ടുന്നത് തോപ്പില്‍ ഭാസിയുടെ ‘എെൻറ നീലാകാശ‘ത്തിലാണ്. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിക്കാതെ വന്നതോടെ നാടകരംഗത്തേക്ക് തന്നെ തിരിഞ്ഞു. കെ.ജി. ജോർജിെൻറ യവനികയിലെ രാജമ്മ എന്ന കഥാപാത്രത്തിലൂടെ വീണ്ടും ശ്രദ്ധേയയായി. പിന്നീട് കൈനിറയെ പടങ്ങളായി. ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളായിരുന്നു. സിനിമ സംഘടനയുടെ പെന്ഷന് വാസന്തിക്ക് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.