ആയിരങ്ങൾ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു; സമയമായാൽ ഞങ്ങളും -പൃഥ്വിരാജ്
text_fieldsലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാെണന്നും ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജോർദാനിൽ കുടുങ ്ങിയ നടനും സംവിധായകനുമായ പൃഥ്വിരാജ്.
‘ആടു ജീവിതത്തിൻെറ’ ചിത്രീകരണത്തിനായി പോയ സംവിധായകൻ ബ്ലസി, നടൻ പൃഥ ്വിരാജ് എന്നിവരുൾപ്പെടെ 58 പേർ ജോർദാനിൽ കുടുങ്ങിയ വാർത്ത പുറത്തു വന്നതിനുപിന്നാലെ ഫേസ്ബുക്കിലൂടെയാണ് പൃ ഥ്വിരാജ് സ്ഥിതിഗതികൾ വിശദീകരിച്ചത്.
ഏപ്രിൽ രണ്ടാം വാരം വരെ ജോർദാനിലെ വാദി റം മരുഭൂമിയിലെ ക്യാമ്പിൽ താമ സിച്ച് ചിത്രീകരണം നടത്താമെന്ന് തീരുമാനിച്ചതിനാൽ അതുവരെയുള്ള താമസവും ഭക്ഷണവുമാണിവർ ഒരുക്കിയിരുന്നത്. ഇതി നിടയിലാണ് കോവിഡ് മൂലമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി നിയന്ത്രണം കർശനമാക്കിയതെന്നും പൃഥ്വിരാജ് കുറിക്ക ുന്നു.
എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജനജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രത്യാശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതായും പറഞ്ഞുെകാണ്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പൃഥ്വിരാജിൻെറ ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം:
എല്ലാവർക്കും നമസ്ക്കാരം.
ഈ ദുഷ്‌കരമായ സമയത്ത് എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നു. ജോർദാനിൽ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണം നിലവിലെ സാഹചര്യങ്ങൾ കാരണം മാർച്ച് 24ന് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ലൊക്കേഷനിലെ സ്ഥിതിഗതികൾ വിലയിരുത്തിയ അധികാരികൾ വാദി റം മരുഭൂമിയിൽ സമ്പർക്കമില്ലാതെ സുരക്ഷിതമായി ഷൂട്ടിങ് തടരാൻ അനുമതി നൽകിയിരുന്നു.
നിർഭാഗ്യവശാൽ, താമസിയാതെ, ജോർദാനിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിവന്നു. അതിൻെറ ഫലമായി ഏപ്രിൽ 27 വരെ ഷൂട്ടിങ്ങിനുള്ള അനുമതി റദ്ദു ചെയ്യപ്പെട്ടു. ഇേതതുടർന്ന്, ഞങ്ങളുടെ സംഘം വാദി റം മരുഭൂമിയിലെ ക്യാമ്പിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ ഉടനെയൊന്നും ഷൂട്ടിങ് പുനരാരംഭിക്കാൻ അനുമതി ലഭിക്കില്ലെന്നും അതിനാൽ കിട്ടുന്ന ആദ്യ അവസരത്തിൽ ഇന്ത്യയിലേക്ക് മടങ്ങുകയെന്നതാണ് നല്ലതെന്ന് അധികൃതർ ഞങ്ങളെ അറിയിച്ചു.
ഏപ്രിൽ രണ്ടാം വാരം വരെ വാദി റമിൽ താമസിക്കാനും ചിത്രീകരിക്കാനുമായിരുന്നു പദ്ധതി. അതുവരെയുള്ള താമസ, ഭക്ഷണ കാര്യങ്ങളെല്ലാം തയാറാണ്.അതിനു ശേഷമുള്ള കാര്യങ്ങളെ കുറിച്ച് ആശങ്കകളുണ്ട്. ഞങ്ങളുടെ ടീമിൽ ഒരു ഡോക്ടർ ഉണ്ട്. അദ്ദേഹം ഓരോ 72 മണിക്കൂറിലും ഓരോ അംഗത്തിനും വൈദ്യപരിശോധന നടത്തുന്നുണ്ട്. കൂടാതെ സർക്കാർ നിയോഗിച്ച ജോർദാനിയൻ ഡോക്ടറുടെ പരിശോധനക്കും ഇടയ്ക്കിടെ വിധേയരാകുന്നുണ്ട്. ലോകമെമ്പാടുമുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, ഞങ്ങൾ 58 അംഗ സംഘത്തിൻെറ നാട്ടിലേക്കുള്ള മടക്കം ഇപ്പോൾ അധികാരികൾക്ക് വിഷയമായിരിക്കില്ലെന്ന് പൂർണമായും മനസ്സിലാക്കുന്നു.
എന്നാൽ ബന്ധപ്പെട്ട എല്ലാവരേയും സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും വിവരങ്ങൾ പുതുക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്ന് കരുതുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നു. ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ, നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം ജനജീവിതം ഉടൻ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാർഥിക്കുകയും ചെയ്യാം. ചിയേഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.