പട്ടികവർഗ വിദ്യാർഥികൾക്ക് പത്ത് പുതിയ ടാബ് ലെറ്റുകൾ നൽകുമെന്ന് ടൊവിനോ
text_fieldsതൃശൂർ: പത്ത് പുതിയ ടാബ് ലറ്റോ ടിവിയോ പട്ടികവർഗ വിദ്യാർഥികൾക്ക് നൽകാൻ സന്നദ്ധതയറിയിച്ച് ചലച്ചിത്ര താരം ടൊവിനോ. തൃശൂര്‍ പാര്‍ലിമെന്‍റ് മണ്ഡലത്തിലെ ഇരുപതില്‍ പരം വരുന്ന പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഏര്‍പ്പെടുത്താൻ സംഭവാന വേണമെന്ന് തൃശൂർ എം.പി ടി.എൻ പ്രതാപന്‍റെ അഭ്യർഥന പ്രകാരമാണ് താരം സന്നദ്ധത അറിയിച്ചത്. എം.പി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ഇന്ന് ടൊവിനോയുടെ വസതിയിലെത്തി ടാബ് ലെറ്റുകള്‍ ടി.എൻ പ്രതാപൻ ഏറ്റുവാങ്ങും. എം.പി ഓഫീസിലെ ഐ.ടി ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യത്തിനാവശ്യമായ മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാനാണ് തീരുമാനം.
'എന്‍റെ പ്രിയ സഹോദരൻ മലയാളത്തിന്റെ പ്രിയ നടൻ ടോവിനോ, പിന്നാക്കം നിൽക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള പഠന സാമഗ്രഗികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകൾ അല്ലെങ്കിൽ ടിവി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേർന്ന് നിന്നതിന്. മലയാളിയുടെ മനസ്സറിഞ്ഞതിന്.' എന്ന് എം.പി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.