പ്രേക്ഷകർ അർപ്പിച്ച വിശ്വാസം പ്രചോദനമായി; സിനിമ ജീവിത അനുഭവം പങ്കുവെച്ച് ടൊവിനോ
text_fieldsകോഴിക്കോട്: ആറു വർഷത്തെ സിനിമ ജീവത അനുഭവം പങ്കുവെച്ച് മലയാളി താരം ടോവിനോ തോമസ്. ഫേസ്ബുക്കിലുടെയാണ് സിനിമ ജീവതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ച് ടോവിനോ മനസ്സ് തുറന്നത്.
ആറ് വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് പ്രഭുവിെൻറ മക്കൾ എന്ന ചിത്രത്തിലെ പാട്ട് രംഗത്തിൽ അഭിനയിച്ച് സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആറ് വർഷത്തെ സിനിമ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും സുഖവും ദു:ഖവും ഉണ്ടായിട്ടുണ്ടെന്ന് ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു.
എെൻറ കലയിലും എന്നിലും ആസ്വാസകർ അർപ്പിച്ച വിശ്വാസം എനിക്ക് പ്രചോദനമായിട്ടുണ്ട്. സിനിമ മേഖലയിലെ പലരും എന്നെ സഹായിച്ചിട്ടുണ്ട്. പ്രഗൽഭരായ സംവിധായകർ, നിർമ്മാതാക്കൾ, സാേങ്കതികവിദഗ്ധർ, അഭിനേതാക്കാൾ എന്നിവരുടെ കൂടെ ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമാണ്. സിനിമ ആസ്വാദകരുടെ സ്നേഹത്തിനും പിന്തുണക്കും നന്ദിയുണ്ടെന്നും ടോവിനോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.