'ട്രാൻസ്' ടൊറേൻറാ ഇന്ത്യൻ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിലേക്ക്
text_fieldsെകാച്ചി: അൻവർ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസിലും നസ്രിയ നസീമും പ്രധാന വേഷങ്ങളിലെത്തിയ 'ട്രാൻസ്' ടൊറേൻറാ ഇന്ത്യൻ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തെലുഗു ചിത്രം 'ജഴ്സി', തമിഴ് ചിത്രം 'കൈതി', ഹിന്ദി ചിത്രം 'സൂപ്പർ 30' എന്നിവയാണ് ഇന്ത്യയിൽ നിന്നും മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആഗസ്റ്റ് ഒമ്പത് മുതൽ 15 വരെയാണ് മേള.
Join us for the 8th edition of the International Indian Film Festival (virtually) this year: Aug 9-15, 2020.
— IIFFT (@iifft_official) July 27, 2020
Film line-up includes:#JERSEY #SUPER30 #KAITHI #BATCHOF2020 #PADMAVYUHA #TRANCE @NameisNani @ShraddhaSrinath @iHrithik @mrunal0801 @Karthi_Offl @jaavedjaaferi pic.twitter.com/fUcJeDD70D
വടക്കേ അമേരിക്കയിൽ ഇന്ത്യൻ സിനിമകളുടെ പ്രചാരം വർധിപ്പിക്കുന്നതിനായി നടത്തപ്പെടുന്ന മേളയാണ് ഐ.ഐ.എഫ്.എഫ്.ടി. ഹ്രസ്വചിത്രമായ 'പദ്മവ്യൂഹ'യും ഡോക്യുമെൻററി 'ബാച്ച് ഓഫ് 2020'ഉം ഈ വർഷത്തെ മേളയുടെ ഭാഗമാണ്.
വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറില്‍ നിന്നും പാസ്റ്റര്‍ ജോഷ്വാ കാള്‍ട്ടനിലേക്കുള്ള വളര്‍ച്ചയാണ് ട്രാൻസ് (2020) എന്ന ചിത്രം അവതരിപ്പിക്കുന്നത്.
മതം എങ്ങനെ ഒരു ലഹരിയായി മാറുന്നുവെന്നും ഭക്തി എങ്ങനെ ഒരു വന്‍ വ്യവസായത്തിനുള്ള ഇന്ധനമായി മാറുന്നുവെന്നുമാണ് ചിത്രം പറയുന്നത്. ഗൗതം വാസുദേവ് മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, വിനായകൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തി.
2019ൽ പുറത്തിറങ്ങിയ തെലുഗു ചിത്രമായ ജഴ്സിയിൽ നാനിയാണ് നായകനായെത്തിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമാകാൻ കൊതിക്കുന്ന അർജുൻ എന്ന യുവാവിെൻറ കഥയാണ് ജഴ്സി പറയുന്നത്.
ഗൗതം തിന്നാനൂരി സംവിധാനം ചെയ്ത ചിത്രം ഷാഹിദ് കപൂറിനെ നായകനാക്കി ബോളിവുഡിലേക്ക് പുനർനിർമിക്കാനൊരുങ്ങുകയാണ്.
കാർത്തി നായകനായെത്തിയ കൈതി (2019) തമിഴിലെ യുവ സംവിധായകരിൽ പ്രമുഖനായ ലോകേഷ് കനകരാജാണ് സംവിധാനം ചെയ്തത്.
മലയാളി താരം നരേൻ കാർത്തിക്കൊപ്പം ചിത്രത്തിൽ പൊലീസ് ഒഫീസറുടെ വേഷം മികച്ചതാക്കി. തമിഴകത്ത് വൻ വിജയമായി മാറിയ ചിത്രം രണ്ടാം ഭാഗത്തിനുള്ള സൂചനകൾ നൽകിയാണ് അവസാനിച്ചത്.
വികാസ് ബാൽ സംവിധാനം ചെയ്ത സൂപ്പർ 30യിൽ (2019) ഹൃത്വിക് റോഷനാണ് നായക വേഷത്തിലെത്തിയത്. ഗണിതശാസ്ത്ര പ്രതിഭയായ ആനന്ദ് കുമാർ എന്ന വ്യക്തിയുടെ ജീവിത കഥയെ ആസ്പദമാക്കിയെടുത്തതായിരുന്നു ചിത്രം.
പാവപ്പെട്ട വിദ്യാർഥികൾക്ക് ഐ.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് പരിശീലനം നൽകി അവരെ ജീവിത വിജയത്തിെലത്തിച്ച വ്യക്തിയാണ് ആനന്ദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.