മനയും മമ്മൂട്ടിയും മനസ്സിൽ നിറച്ച് കാടിെൻറ മക്കൾ
text_fieldsഒറ്റപ്പാലം: മനിശ്ശേരിയിലെ വരിക്കാശ്ശേരി മനയും നടൻ മമ്മൂട്ടിയും കാടിെൻറ മക്കൾക്ക് സന്തോഷക്കാഴ്ചയായി. അട്ടപ്പാടിയിലെയും മംഗലം ഡാമിലെയും ആദിവാസി വിഭാഗത്തിലെ കുട്ടികളാണ് മമ്മൂട്ടിയെ കാണാനായി വരിക്കാശ്ശേരി മനയിലെത്തിയത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഷൈലോക്ക്’ എന്ന ചിത്രത്തിെൻറ ഷൂട്ടിങ്ങറിഞ്ഞാണ് ട്രൈബൽ പ്രൊമോട്ടർമാരുടെ സഹായത്തോടെ ഇവരെത്തിയത്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ ഫൗണ്ടേഷൻ മുഖേന അട്ടപ്പാടി, നെന്മാറ, നെല്ലിയാമ്പതി മേഖലകളിലെ കോളനികളിൽ നടപ്പാക്കുന്ന സഹായങ്ങൾക്ക് നന്ദി പറയുകയെന്ന ലക്ഷ്യവും വരവിനുണ്ടായിരുന്നു. കുട്ടികൾക്ക് ചായയും മധുരപലഹാരങ്ങളും സമ്മാനങ്ങളും നൽകിയാണ് മമ്മൂട്ടി യാത്രയാക്കിയത്.
കുട്ടികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിച്ച് അടുത്തയാഴ്ച തന്നെ പരിഹാരപദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നടൻ രാജകിരൺ, കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ, ഫോറസ്റ്റ് ലീഗൽ ഓഫിസർ കെ.ആർ. ഇന്ദു, മഹിള സൊസൈറ്റി ജില്ല പ്രോഗ്രാം കോഓഡിനേറ്റർ എം. റജീന, രാജഗിരി ഹോസ്പിറ്റൽ ഡെപ്യൂട്ടി ജനറൽ മാനേജർ ജോസ് പോൾ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.