സൽമാന് ശിക്ഷവിധിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം
text_fieldsേജാധ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. ശിക്ഷ വിധിച്ച ദേവ് കുമാർ ഖാത്രിയേയും മറ്റ് 87 ജഡ്ജിമാരെയുമാണ് രാജസ്ഥാൻ ഹൈകോടതി സ്ഥലം മാറ്റിയത്. സൽമാെൻറ ജാമ്യപേക്ഷ പരിഗണിക്കുന്ന സെഷൻസ് കോടതി ജഡ്ജി രവീന്ദ്ര ജോഷിയെയും സ്ഥലം മാറ്റിയിട്ടുണ്ട്.
ഭീൽവാല ഡിസ്ട്രിക് സെഷൻസ് ജഡ്ജ് ചന്ദ്രകുമാർ സോങാരയാണ് സൽമാെൻറ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുക. ശിക്ഷവിധിച്ച് ജഡ്ജ് ഖാദത്രിക്ക് പകരം ഉദയ്പുർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സമരേന്ദ്ര സിങ് സികർവാറിനെയാണ് നിയമിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയാണ് 1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഖാന് തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാവിധിയോടെ ജോധ്പൂർ സെൻറർ ജയിലിലാണ് സൽമാനിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.