പ്രതിസന്ധിയിലായത് പുറത്തിറങ്ങാനിരിക്കുന്ന ദിലീപ് ചിത്രങ്ങൾ
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായത് താരത്തിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ. പോസ്റ്റ് പൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുന്ന 'രാമലീല'യുടെ അണിയറപ്രവർത്തകരാണ് വെട്ടിലായത്. ചിത്രം 21 ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.
14 കോടി മുതല്‍ മുടക്കില്‍ ടോമിച്ചന് മുളകുപാടമാണ് രാമലീല നിര്‍മിച്ചിരിക്കുന്നത്. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, പ്രമുഖ ഛായാഗ്രാഹകനായ രാമചന്ദ്രബാബുവിന്റെ ത്രി ഡി ചിത്രം പ്രൊഫസർ ഡിങ്കൻ എന്നീ സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ്. ഇതോടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് മലയാള സിനിമ വ്യവസായത്തിനുണ്ടാകുക. ദിലീപിനെതിരെ ജനരോഷം ഇരമ്പുന്ന സാഹചര്യത്തില്‍ താരത്തിന്റെ ചിത്രങ്ങളൊന്നും അടുത്തകാലത്ത് റിലീസിനെത്തില്ലെന്നാണ് സൂചന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.