അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടത് താനെന്ന് ഊർമിള ഉണ്ണി
text_fieldsകോഴിക്കോട്: ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മയിൽ ഉന്നയിച്ചത് താൻ തന്നെയെന്ന് നടി ഊർമിള ഉണ്ണി. എന്നാൽ, വിഷയം യോഗത്തിലെ ചർച്ചയിൽ വന്നിട്ടില്ല. വീട്ടിലെ ജോലിക്കാരി വീടുവിട്ടുപോയാൽ അവർ തിരിച്ചെത്തുകയില്ലേ എന്ന ലാഘവത്തോടെ ഒരു വാചകം ചോദിക്കുകയാണ് താൻ ചെയ്തതെന്നും അവർ പറഞ്ഞു.
ഇക്കാര്യത്തിൽ ധൈര്യം കാണിച്ചത് താനാണ്. ബഷീർ അനുസ്മരണ വേദിയുടെ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ കുറ്റാരോപിതനായ ദിലീപിനൊപ്പമാണോ എന്ന കാര്യം കേസ് തെളിയിക്കാതെ പറയാനാവില്ല. അമ്മയിലെ സാധാരണ അംഗമാണ് താൻ. അമ്മ നല്ല സംഘടനയാണ്. എല്ലാ കാലത്തും ഓരോ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ഇപ്പോള്‍ ഉള്ള വിഷയത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന് അറിയില്ല. നാല് അംഗങ്ങൾ രാജിവെച്ചത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ പ്രതികരിക്കാനില്ലെന്നും ഊർമിള ഉണ്ണി കൂട്ടിച്ചേർത്തു.
പുരസ്കാര സമർപ്പണ ചടങ്ങിൽ പുരസ്കാര ജേതാവായ അധ്യാപിക ദീപ നിശാന്ത് ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അധ്യാപകരെയൊക്കെ നന്നായി പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ഊർമിള ഉണ്ണിയുടെ പ്രതികരണം. ദീപ നിശാന്തിനെ കൂടാതെ ബഷീറിെൻറ മകൾ ഷാഹിന ബഷീർ, ഗുരുവായൂരപ്പൻ കോളജിലെ വിദ്യാർഥികൾ എന്നിവർ ഊർമിള ഉണ്ണിയുടെ നിലപാടിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.