'അമ്മ'യിൽ നിന്ന് രാജിവെച്ചവർക്ക് അഭിനന്ദനങ്ങളുമായി വി. മുരളീധരൻ എം.പി
text_fieldsകോഴിക്കോട്: മലയാള ചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ നിന്നും രാജിവെച്ച നാലു നടിമാറക്ക് അഭിനന്ദനവുമായി ബി.ജെ.പി എം.പി വി. മുരളീധരൻ. നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിെവക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്.
മോഹൻലാൽ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുക്കാമെന്നതായത് ദൗർഭാഗ്യകരമാണ്. മോഹൻലാലിൻറെ പ്രതിച്ഛായക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അതെന്നും വി.മുരളീധരൻ എം.പി ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയിൽ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. എല്ലാവരും തുല്യർ എന്ന ജനാധിപത്യ സങ്കൽപത്തിന് പകരം ചിലർ മറ്റുള്ളവരെക്കാൾ വലിയവർ എന്ന സ്ഥിതിയാണ് അമ്മയിൽ നിലനിൽക്കുന്നത്.
അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിർത്താൻ അധ്യക്ഷനെന്ന നിലയിൽ മോഹൻലാൽ മുൻകൈ എടുക്കണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്തെന്നും മുരളീധരൻ കുറിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.