ഒടിയൻ എന്തായി, ഷൂട്ടിങ് എപ്പോൾ തുടങ്ങും? മറുപടിയുമായി സംവിധായകൻ
text_fieldsനിലവിൽ മോഹൻലാലിെൻറ ബ്രഹ്മാണ്ഡ ചിത്രമാണ് ഒടിയൻ. രണ്ടാമൂഴമെന്ന ബ്രഹ്മാണ്ട ചിത്രത്തിന് മുന്നോടിയായി വി.എ ശ്രീകുമാർ ഒരുക്കുന്ന ഒടിയെൻറ ചിത്രീകരണത്തെ കുറിച്ച് മുമ്പ് വന്ന വാർത്തകൾ അത്ര സുഖകരമായിരുന്നില്ല. ആരാധകരും പ്രേക്ഷകരും മാസങ്ങളായി ഒടിയൻ നിർത്തിവച്ചോ ഇല്ലയോ എന്ന സംശയത്തിലായിരുന്നു. പല തരത്തിലുള്ള പ്രചാരണങ്ങളും ചിത്രം നേരിട്ടു.
എന്നാൽ ഇന്ന് ചിത്രത്തിെൻറ സംവിധായകനായ വി.എ ശ്രീകുമാറിെൻറ ഫേസ്ബുക്ക് പോസ്റ്റ് ആരാധകരുടെ ആകാംക്ഷക്ക് അറുതി വരുത്തിയിരിക്കുകയാണ്. ഒടിയെൻറ അവസാന ഷെഡ്യൂൾ ആരംഭിക്കാൻ പോവുകയാണെന്നാണ് സംവിധായകൻ അറിയിച്ചത്.
ഒടിയൻ എന്തായി, ഷൂട്ടിങ് എപ്പോൾ തുടങ്ങും? എന്ന കളിയായും, കാര്യമായും ഒക്കെ കേട്ട ചോദ്യങ്ങൾക്കുള്ള മറുപടിയാണ് എനിക്ക് ഈ ദിവസമെന്നും ഒടിയെൻറ അവസാന ഷെഡ്യൂൾ ഇന്ന് പുനരാരംഭിക്കുമ്പോൾ നിങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പകർന്നു തന്ന പ്രതീക്ഷയുടേയും ആശംസകളുടേയും ഊർജമാണ് എനിക്കെന്നും ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ആരാധകരുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊത്ത് ഒടിയൻ പൂർത്തീകരിക്കുന്നതിെൻറ പര്യവസാനമാണ് അവസാനത്തെ ഷെഡ്യൂളെന്നും അത് ശുഭമാക്കി തീർക്കുക എന്ന കടമ്പമാത്രമേ എെൻറ മുന്നിലുള്ളൂവെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.