'സ്വപ്നമൊരു ചാക്ക്, തലയിലത് താങ്ങിയൊരു പോക്ക്...'
text_fieldsകോഴ്സ് തീരാൻ ഒരു മാസം കൂടി ബാക്കിയുള്ളപ്പോളാണ് കൂട്ടുകാരികൾ റസിയയോട് ചോദിക്കുന്നത് -'എന്താ നി െൻറ ആഗ്രഹം?'. റസിയ കുറച്ചുനേരം മിണ്ടാതിരുന്നിട്ട് തെൻറ സ്വതേയുള്ള ചിരിയോടെ പറഞ്ഞു-'എനിക്കൊന്ന് വാങ ്ക് വിളിക്കണം'.
ഉണ്ണി ആറിെൻറ 'വാങ്ക്' എന്ന ചെറുകഥയിലെ രംഗമാണിത്. 'എന്നോടായിരുന്നു ആ ചോദ്യമെങ്കി ൽ ഒന്നിലധികം ഉത്തരം പറയുമായിരുന്നു. അത്രക്കുണ്ട് ആഗ്രഹങ്ങൾ. മമ്മൂക്ക പടത്തിലെ പാട്ടില്ലേ-'സ്വപ്നമൊരു ചാക് ക്, തലയിലത് താങ്ങിയൊരു പോക്ക്'. ആ ഒരു ലൈനിലാണ് ജീവിതം' - പെൺകരുത്തിൽ 'വാങ്ക്' സിനിമയാകുേമ്പാൾ അത് ത െൻറ സ്വപ്ന സാക്ഷാത്കാരങ്ങളിലൊന്നാണെന്ന് പറയുന്നു തിരക്കഥയും സംഭാഷണവും രചിച്ച ഷബ്ന മുഹമ്മദ്.
പ ്രശസ്ത സംവിധായകൻ വി.കെ. പ്രകാശിെൻറ മകൾ കാവ്യ പ്രകാശ് ആണ് 'വാങ്ക്' സംവിധാനം ചെയ്യുന്നത്. ഇതാദ്യമായാണ് സംവിധാനവും തിരക്കഥയും രണ്ട് സ്ത്രീകൾ ചെയ്യുന്ന ഒരു ചിത്രം മലയാളത്തിൽ വരുന്നത്. സിനിമയിൽ നായിക റസിയയുടെ ഉമ്മ ജ ാസ്മിെൻറ വേഷത്തിലെത്തുന്നതും ഷബ്നയാണ്.
ചെറുകഥ തിരക്കഥയാക്കിയതിെൻറ വെല്ലുവിളി ആസ്വദിച്ചു
എഴുത്തിൽ രണ്ട് വെല്ലുവിളികളാണ് ഉണ്ടായിരുന്നത്. പ്രശസ്തമായൊരു ചെറുകഥ തനിമ ചോരാതെ സി നിമ രൂപത്തിലാക്കണം. പിന്നെ തിരക്കഥയെഴുതി മുൻ പരിചയമില്ലാത്തതിെൻറ ആശങ്കയും. ഇവ രണ്ടും മറികടക്കാൻ വി.കെ.പി യും (വി.കെ. പ്രകാശ്) ഉണ്ണി ആറുമൊക്കെ ധൈര്യമേകി. വി.കെ.പിയുമായി മുൻ പരിചയമുണ്ട്.
കാവ്യ 'വാങ്ക്' സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ തിരക്കഥ എഴുതാമോയെന്ന് അപ്രതീക്ഷിതമായാണ് അദ്ദേഹം ചോദിക്കുന്നത്. വീട്ടുകാരും സുഹൃത്തുക്കളും ധൈര്യം പകർന്നതോടെ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. പിന്നെ ആ വെല്ലുവിളി ശരിക്കും ആസ്വദിച്ചു. സമത്വത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് 'വാങ്ക്'.
സമുദായത്തോടുള്ള വെല്ലുവിളിയല്ല. അതുകൊണ്ടു തന്നെ വിവാദമാക്കാൻ ഒന്നുമില്ല. ആണിനും പെണ്ണിനും ഒരുപോെല സ്വാതന്ത്ര്യം അനുവദിക്കപ്പെടണമെന്നും അത് ആരുടെയും ഔദാര്യമല്ലെന്നുമാണ് സിനിമ പറയുന്നത്. അതിൽ ഒരു സെൻസിറ്റീവ് ഘടകം ഉണ്ടെന്ന് മാത്രം. ആണിനും പെണ്ണിനും ഒരേ അന്തസ്സും ഒരേ അഭിമാനവും ഒരേ അവകാശവും ഉണ്ടെന്ന സന്ദേശമാണ് 'വാങ്കി'ലൂടെ നൽകുന്നത്.
അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ വിലക്കിയാണ് പെൺകുട്ടികളെ ഇന്നും വളർത്തുന്നത്. അതേസമയം, സ്കൂളിലും കോളജിലും അവർ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ കുറിച്ച് പഠിക്കുന്നുമുണ്ട്. ആ ഒരു തലത്തിലേക്ക് ഉയരാൻ പ്രാപ്തരാക്കുന്ന വിധത്തിൽവേണം പെൺകുട്ടികെള വളർത്താൻ എന്ന സന്ദേശമൊക്കെ സിനിമ പറയാതെ പറയുന്നു.
കഥയിൽ േകാട്ടയം, സിനിമയിൽ മലബാർ
കോട്ടയം പശ്ചാത്തലമാക്കിയാണ് ഉണ്ണി ആർ 'വാങ്ക്' എഴുതിയത്. പക്ഷേ, സിനിമയിൽ മലബാറിലാണ് കഥ നടക്കുന്നത്. എനിക്ക് പരിചിതമായ അന്തരീക്ഷവും അനുഭവവുമൊക്കെ ബന്ധപ്പെടുത്താൻ കഴിയുന്നതു കൊണ്ടാണ് ആ മാറ്റം വരുത്തിയത്. റസിയ ഞാൻ ആയിരുന്നെങ്കിൽ, എെൻറ വീട്ടിലും നാട്ടിലുമായിരുന്നു ഇത് നടന്നിരുന്നതെങ്കിൽ എന്നൊക്കെ ചിന്തിച്ച് എഴുത്ത് മുന്നോട്ടുകൊണ്ടുപോകാൻ ഈ മാറ്റം വളരെ സഹായിച്ചു.
അടിസ്ഥാനപരമായി ഞാനൊരു നർത്തകിയാണ്. കേരളത്തിലെ പല ക്ഷേത്രങ്ങളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താൽ മാത്രം എന്നോട് സംസാരിക്കുന്നത് നിർത്തിയ ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. ഈ അനുഭവങ്ങളൊക്കെ തിരക്കഥയിൽ ബന്ധപ്പെടുത്താൻ കഴിഞ്ഞു. കാവ്യയുമായി ചർച്ച ചെയ്ത് 10 സീനുകളൊക്കെ എഴുതി കഴിയുേമ്പാൾ ഉണ്ണി ആറിനെ കാണിക്കുമായിരുന്നു. അദ്ദേഹം 'ഒ.കെ' പറഞ്ഞ ശേഷം അതുമായി മുന്നോട്ടുപോകുന്ന രീതിയിലായിരുന്നു എഴുത്ത്.
കിടിലൻ സ്ത്രീകളിൽ നിന്നുള്ള ഉൗർജം
ഉമ്മ, ഭർതൃമാതാവ് തുടങ്ങി ജീവിതത്തിൽ ബന്ധപ്പെട്ടിട്ടുള്ള കിടിലൻ സ്ത്രീകളിൽ നിന്നെല്ലാം ലഭിച്ച ഊർജമാണ് പല വെല്ലുവിളികളും ഏറ്റെടുക്കാൻ എന്നെ പ്രാപ്തയാക്കിയത്. മാർക്കറ്റിൽ മീൻ വിൽക്കുന്ന സ്ത്രീയിൽ നിന്നുപോലും ജീവിതത്തെ മുന്നോട്ടു നയിക്കാനുള്ള ഊർജം നമുക്ക് ലഭിക്കും.
എന്നും രാവിലെ കടവന്ത്രയിൽ കലാക്ഷേത്ര വിലാസിനി ടീച്ചറിെൻറയടുത്ത് നൃത്ത പരിശീലനത്തിന് പോകുന്നുണ്ട്. 82ാം വയസിലും നൃത്തത്തോട് ടീച്ചർ കാണിക്കുന്ന സമർപ്പണം ചെറിയ പ്രചോദനമൊന്നുമല്ല നൽകുന്നത്. ഒരു കഥ പറഞ്ഞുപോകാനല്ല, അതിലൂടെ സന്ദേശം നൽകാനും നിലപാട് വെളിപ്പെടുത്താനുമൊക്കെയാണ് സിനിമയിലൂടെ ഞാനും കാവ്യയുമൊക്കെ ശ്രമിക്കുന്നത്.
തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിൽ വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമേ കടന്നുവരുന്നുള്ളൂ. ഞങ്ങളുടെ ശ്രമം ഈ മേഖലയിലേക്ക് വരാൻ കൂടുതൽ സ്ത്രീകൾക്ക് കരുത്തും പ്രചോദനവും നൽകുമെങ്കിൽ ഏെറ സന്തോഷം.
സിനിമ കണ്ടും വായിച്ചും എഴുത്തുകാരിയായി
നൃത്തമാണ് എനിക്ക് ഏെറ സന്തോഷം നൽകുന്നത്. പക്ഷേ, അതിൽ മാത്രമായി ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും പരിമിതപ്പെടുത്താൻ താൽപര്യമില്ല. അതുകൊണ്ട് മാറിമാറി ഓരോ കാര്യങ്ങൾ ശ്രമിച്ചുനോക്കും. ചിത്രരചന, ശിൽപ നിർമാണം ഒക്കെ.
പറ്റില്ലെന്ന് കണ്ടാൽ അത് വിട്ട് വേറെ നോക്കും. സിനിമ എഴുതണമെന്ന് തോന്നിയപ്പോളും ഒരുപാട് ശ്രമങ്ങൾ നടത്തി. സിനിമകൾ ധാരാളം കണ്ടും കിട്ടുന്ന തിരക്കഥകളൊക്കെ വായിച്ചുമൊക്കെയാണ് അതിെൻറയൊരു താളം കണ്ടെത്തിയത്. അങ്ങിനെയും ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളുമായുള്ള ചർച്ചയിലൂടെയും ഒക്കെയാണ് ഒരു കഥാപാത്രത്തെ എവിടെ കൊണ്ടുവരണം, കഥാഗതിയിൽ എവിടെ വഴിത്തിരിവ് കൊണ്ടുവരണം തുടങ്ങിയ കാര്യങ്ങളൊക്കെ മനസിലാക്കുന്നത്.
സംവിധായകൻ ലാൽ ജോസിനോട് ഒരു കഥ പറഞ്ഞത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നു. അതിെൻറ എഴുത്തിലേക്ക് കടക്കാനിരിക്കുേമ്പാളാണ് 'വാങ്ക്' എന്നെത്തേടി എത്തുന്നത്. 'വാങ്കി'െൻറ റിലീസുമായി ബന്ധപ്പെട്ട തിരക്കുകൾ കഴിഞ്ഞാൽ ലാൽ ജോസ് സിനിമയുടെ സ്ക്രിപ്റ്റ് വർക്ക് ഊർജിതമാക്കും. ഈ വർഷം തന്നെ ആ സിനിമ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
എനിക്ക് കിട്ടിയ സ്വാതന്ത്ര്യം എല്ലാ സ്ത്രീകൾക്കും ലഭിക്കണമെന്ന് ആഗ്രഹം
ഉപ്പയും ഉമ്മയും ഇക്കാമാരും ഭർത്താവും വീട്ടുകാരുമൊക്കെ എനിക്ക് നൽകുന്ന സ്വാതന്ത്ര്യം എല്ലാ സ്ത്രീകൾക്കും ലഭിക്കണമെന്ന ആഗ്രഹമാണുള്ളത്. പെണ്ണുങ്ങൾക്ക് പരിമിതി ഇല്ലായെന്ന് പഠിപ്പിച്ചാണ് ഉപ്പ മുഹമ്മദും ഇക്കാമാരായ ഷാനവാസും ഷാ ഫിറോസും എന്നെ വളർത്തിയത്. മതത്തിെൻറ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് തന്നെ എങ്ങിനെ സ്വതന്ത്രയായി ജീവിക്കാമെന്ന് ഉമ്മ സൈനബയിൽ നിന്നും ഭർതൃമാതാവ് തിത്തുമ്മയിൽ നിന്നും പഠിക്കാനായി.
ഇതൊക്കെ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ദുബൈയിൽ ബിസിനസ് നടത്തുന്ന ഭർത്താവ് ജിഷാദിെൻറയും വീട്ടുകാരുടെയും പിന്തുണ മാതൃകാപരമാണ്. ഭർതൃമാതാവ് തിത്തുമ്മയുടെ ജീവിതാനുഭവങ്ങളിൽ നിന്ന് കടമെടുത്താണ് 'വാങ്കി'ൽ ഞാൻ ചെയ്യുന്ന ജാസ്മിൻ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത്.
എെൻറ നാടായ പുന്നയൂർക്കുളം ചെമ്മന്നൂരിലൂം ഭർത്താവിെൻറ നാടായ വടക്കേക്കാടുമൊക്കെയായിരുന്നു ചിത്രീകരണം. അവിടുത്തെ പല ആളുകളും കഥാപാത്ര രൂപീകരണത്തിൽ പ്രേചാദനമായിട്ടുണ്ട്. സിനിമ നൽകിയ ഏറ്റവും വലിയ സന്തോഷം പക്ഷേ, ഇതൊന്നുമല്ല. മകൾ നിലാവ് ഇതിൽ എെൻറ മകളായി തന്നെ അഭിനയിക്കുന്നതാണ്. റസിയയുടെ ബാല്യകാലം അവതരിപ്പിക്കുന്നത് കാക്കനാട് രാജഗിരി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന നിലാവാണ്.
കാവ്യ അത്ഭുതപ്പെടുത്തി
സിനിമയുടെ ചർച്ച തുടങ്ങും വരെ തികച്ചും അപരിചിതരായിരുന്നു കാവ്യയും ഞാനും. ജനിച്ചു വളർന്ന സാഹചര്യങ്ങളിൽ നിന്നൊക്കെ തീർത്തും വിഭിന്നമായ ഒരു പശ്ചാത്തലവും വിഷയവും ആദ്യ സിനിമക്കായി തെരഞ്ഞെടുത്ത കാവ്യയുടെ ധൈര്യമാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
വി.കെ.പിയുടെ മകൾക്ക് ഏത് പശ്ചാത്തലത്തിലുമുള്ള സിനിമയും സാധ്യമാക്കാമായിരുന്നു. പക്ഷേ, തികച്ചും അപരിചിതമായ വിഷയം ആണ് കാവ്യ തെരഞ്ഞെടുത്തത്. അത് പഠിച്ചെടുക്കാൻ കാണിച്ച സമർപ്പണവും അഭിനന്ദനീയമാണ്. മലബാറിലെ വിവിധയിടങ്ങളിൽ താമസിച്ച് മുസ്ലിം സമുദായത്തിെൻറ ജീവിതരീതികളും ആചാരങ്ങളുമൊക്കെ പഠിച്ച ശേഷമാണ് കാവ്യ ചിത്രീകരണം ആരംഭിച്ചത്.
വിനീത്, സരസ ബാലുശ്ശേരി, തെസ്നി ഖാൻ, മേജർ രവി, ജോയ് മാത്യു, പ്രകാശ് ബാരെ, ശ്രീകാന്ത് മുരളി, അനശ്വര രാജൻ, നന്ദന വർമ്മ, ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണൻ എന്നിങ്ങനെ ഒരു വലിയ താരനിര 'വാങ്കി'ൽ അണിനിരക്കുന്നുണ്ട്. മാർച്ച് 13നാണ് റിലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.