‘വരയൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
text_fieldsമാർക്കോണി മത്തായി എന്ന ചിത്രത്തിനു ശേഷം സത്യം സിനിമാസിന്‍റെ ബാനറിൽ സിജു വിൽസനെ നായകനാക്കി എ.ജി. പ്രേമചന്ദ്രൻ നിർമിക്കുന്ന ‘വരയൻ’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന
ഈ ചിത്രത്തില്‍ ലിയോണ ലിഷോയ് നായികയാവുന്നു.
മണിയൻപിള്ള രാജു, വിജയരാഘവൻ, ജോയ് മാത്യു, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്‍റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി, എഴുപുന്ന ബൈജു, ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഡാനി കപ്പൂച്ചിന്‍ തിരക്കഥ-സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വഹിക്കുന്നു.

ബി.കെ. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്സ് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി, പ്രൊജക്റ്റ് ഡിസെെന്‍-ജോജി ജോസഫ്, കല-നാഥന്‍ മണ്ണൂര്‍, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റില്‍സ്-ജിയോ ജോമി, പരസ്യകല-പ്രദീഷ്, എഡിറ്റര്‍-ജോണ്‍കുട്ടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍, നൃത്തം-പ്രസന്ന സുജിത്, ആക്ഷന്‍-ആല്‍വിന്‍ അലക്സ്, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.