ഭീഷണി കൊണ്ടാകാം, വാരിയം കുന്നത്തിന്‍റെ രചനയിൽ ടി. ദാമോദരൻ വിട്ടുവീഴ്ച ചെയ്തു- ഇബ്രാഹിം വെങ്ങര
text_fieldsകോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുസ്‍ലിം പങ്കാളിത്തം ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ദ ഗ്രേറ്റ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സിനിമയുടെ സംവിധായകന്‍ ഇബ്രാഹിം വേങ്ങര. മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ 1921 എന്ന സിനിമയില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രേഖപ്പെടുത്തുന്നതില്‍ തിരക്കഥാകൃത്ത് ടി.ദാമോദരന്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്തു. ഏതെങ്കിലും ഭാഗത്ത് നിന്നുമുണ്ടായ ഭീഷണിയാവാം ഇതിന് കാരണമെന്നും ഇബ്രാഹിം വെങ്ങര പറഞ്ഞു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം അഭ്രപാളികളിലെത്തിക്കുന്നതിനുളള അവസാന വട്ട മിനുക്ക് പണികളിലാണ് ഇബ്രാഹിം വേങ്ങര. കുഞ്ഞഹമ്മദ് ഹാജി ഒരു ഹിന്ദു വിരോധിയായിരുന്നില്ലെന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പടപൊരുതിയ സ്വാതന്ത്യസമര സേനാനിയായിരുന്നെന്നും ഇബ്രാഹിം വേങ്ങര പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ഏടുകളില്‍ മുസ്‍ലിം പങ്കാളിത്തം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. അതിനുളള ശ്രമമാണ് തന്‍റെ സിനിമയെന്നും അദ്ദേഹം മീഡിയ വൺ ചാനലിനോട് പറഞ്ഞു.
പ്രമുഖ താരങ്ങളെ അണിനിരത്തി 2022ല്‍ തന്‍റെ സിനിമ പുറത്തിറങ്ങുമെന്നും ഇബ്രാഹിം വെങ്ങര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.