വിമെൻ ഇൻ സിനിമ കലക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നു - വിധു വിൻസെൻറ്
text_fieldsകോഴിക്കോട്: വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കലക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിൻസെൻറ്. വിമെൻ ഇൻ കലക്ടീവിൻെറ പ്രാരംഭകാലം മുതൽ മുൻനിരയിൽ പ്രവർത്തിക്കുന്ന വിധു വിൻസെൻറ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചത്.
ഡബ്ല്യൂ.സി.സിയുടെ നിലപാടുകൾ മാധ്യമ ലോകവുമായി പങ്കുവച്ചിരുന്ന ഒരാളെന്ന നിലയിൽ മാധ്യമ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി കരുതണം. സ്ത്രീകൾക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാർദ്ദ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും ഡബ്ല്യൂ.സി.സി തുടർന്നും നടത്തുന്ന യോജിപ്പിൻെറ ശ്രമങ്ങൾക്ക് പിന്തുണയും ആശംസയും നേർന്നാണ് വിധു വിൻസെൻറ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മലയാളത്തിലെ പ്രമുഖനടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ സിനിമ രംഗത്തെ സ്ത്രീകളുടെ സുരക്ഷക്കും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളാനായി 2017ലാണ് വിമെൻ ഇൻ കലക്ടീവ് രൂപീകരിച്ചത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.