ഇനി മലയാളത്തിലേക്ക് ഇല്ലെന്ന് വിദ്യാബാലൻ
text_fieldsഇനി മലയാള സിനിമയിൽ അഭിനയിക്കാൻ ഇല്ലെന്ന് ബോളിവുഡ് നടി വിദ്യാബാലൻ. ഇനി താൻ മലയാള സിനിമ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ഒരു മാസികക്ക് നൽകിയ അഭിമുഖത്തൽ വിദ്യബാലൻ പറഞ്ഞു. കമലസുരയ്യയെ പോലൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കിൽ നല്ല തയ്യാറെടുപ്പ് ആവശ്യമാണെന്നും വിദ്യ പറഞ്ഞു.
കഥാപാത്രത്തിനായി ആവശ്യമായ തയാറെടുപ്പിന് സമയം കിട്ടാത്തതിനാലാണ് ആമിയിൽ നിന്ന് പിൻമാറിയത്. ഇക്കാര്യത്തിൽ എെൻറയും കമൽ സാറിെൻറയും വീക്ഷണങ്ങൾ രണ്ടാണ്. ക്രിയേറ്റീവ് ഡിഫറൻസാണ് പിൻമാറ്റത്തിന് കാരണം. ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിൽ പോയി വിളിച്ച് പറഞ്ഞ് പബ്ലിസിറ്റ് എനിക്ക് ആവശ്യമില്ലെന്നും വിദ്യബാലൻ പറഞ്ഞു.
നേരത്തെ വിദ്യാബാലൻ ആമിയിൽ അഭിനയിച്ചിരുന്നുവെങ്കിൽ സിനിമയിൽ ലൈംഗികത കടന്നു വരുമായിരുന്നെന്ന് സംവിധായകൻ കമൽ പറഞ്ഞിരുന്നു. ഇതിനുള്ള പരോക്ഷ മറുപടി കൂടിയാണ് അഭിമുഖത്തിൽ വിദ്യാബാലൻ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.