വീണ്ടും ധർമ്മജനും വിഷ്ണുവും; വികടകുമാരൻ ട്രൈലർ
text_fieldsകട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം ധർമ്മജനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന പുതിയ ചിത്രൺ വികടകുമാരെൻറ ൈട്രലർ പുറത്ത്. പൊട്ടിച്ചിരിയുടെ മാലപ്പടക്കമാണ് സിനിമയിൽ ഒരുക്കിയിരിക്കുന്നതെന്ന സൂചനകൾ നൽകുന്നതാണ് ട്രൈലർ.
റിലീസ് ചെയ്ത് അഞ്ച് വർഷങ്ങൾക്ക് ശേഷം േറാമൻസ് ടീം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും വികടകുമാരനുണ്ട്. റോമൻസ് സംവിധായകൻ ബോബൻ സാമുവലും നിർമാതാക്കളായ അരുണഘോഷും ബിജോയ് ചന്ദ്രനുമാണ് പുതിയ ചിത്രവുമായി എത്തുന്നത്. ചാന്ദിനി ക്രിയേഷൻസിെൻറ ബാനറിൽ ഒരുങ്ങുന്ന സിനിമക്കായി വൈ.വി രാജേഷാണ് തിരക്കഥയെഴുതുന്നത്.
മാനസ രാധാകൃഷ്ണനാണ് നായിക. സലിംകുമാർ, ഇന്ദ്രൻസ്, ബൈജു മഹേഷ്, സുനിൽ സുഖദ, ഷാജു ശ്രീധർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.