തനിക്കുവേണ്ടി യുവാക്കള്‍ രംഗത്തുവന്നത് വ്യവസ്ഥിതിയോടുള്ള പ്രതിഷേധം മൂലം –വിനായകന്‍
text_fieldsകൊച്ചി: കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് തനിക്ക് അവാര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ യുവാക്കള്‍ രംഗത്തുവന്നത് വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തിന്‍െറ ഭാഗമാകാമെന്ന് നടന്‍ വിനായകന്‍. സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ അവര്‍ തനിക്കുവേണ്ടി രംഗത്തുണ്ട്. യഥാര്‍ഥത്തില്‍ തനിക്കുവേണ്ടിയോ സിനിമക്കുവേണ്ടിയോ ആയിരുന്നില്ല അത്. അവാര്‍ഡ് എന്നതിന് അപ്പുറത്തുള്ള പ്രതിഷേധമായിരുന്നു. അതിന്‍െറമുന്നില്‍ താനില്ല. ജാതി വേര്‍തിരിവ് സിനിമയില്‍ മാത്രമല്ല, മാധ്യമ ലോകത്തുള്‍പ്പെടെ എല്ലായിടത്തുമുണ്ട് -മീറ്റ് ദ പ്രസ് പരിപാടിയില്‍ വിനായകന്‍ പറഞ്ഞു.
അവാര്‍ഡ് കിട്ടിയതിന്‍െറ സന്തോഷം അറിഞ്ഞുവരുന്നതെയുള്ളൂ. സന്തോഷമുണ്ടെങ്കിലും അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ 10 മിനിറ്റ് മാത്രമാണ് അതേക്കുറിച്ച് ചിന്തിച്ചത്. നിങ്ങളുടെമുന്നില്‍ എത്തിയപ്പോഴാണ് അവാര്‍ഡിലൊക്കെ എന്തോ ഉണ്ടെന്ന് മനസ്സിലായത്. അവാര്‍ഡ് ഒരിക്കലും ലക്ഷ്യമല്ല. നടനാണെന്ന് ആധികാരികമായി ഇതുവരെ പറയാന്‍ പറ്റിയിരുന്നില്ല. അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇതുവരെ മാധ്യമങ്ങള്‍ക്കുമുന്നില്‍ വരാതിരുന്നത്. ഒന്നിനുമുള്ള പ്രതികരണവും കൃത്രിമമാകരുതെന്നാണ് തന്‍െറ നിലപാട്. വ്യവസ്ഥകള്‍ക്ക് എതിരാണെന്ന് പറയുന്നതും അത് ഉദ്ദേശിച്ചാണ്. കമ്മട്ടിപ്പാടത്തിലെ ഗംഗയാകാന്‍ ഒരുക്കം നടത്തിയിരുന്നു. വയറുവെക്കണമെന്ന് സംവിധായകന്‍ നിര്‍ദേശിച്ചു. അതിനായി ഒരുങ്ങി. സിനിമ കഴിഞ്ഞപ്പോള്‍ 40 ദിവസംകൊണ്ട് തിരിച്ച് 62 കിലോയിലത്തെി. ഇതിനായി രാത്രി ഓട്ടവും രാവിലെ സൈക്ളിങ്ങും നടത്തി. ‘കമ്മട്ടിപ്പാടം’ തന്‍െറ അനുഭവം കൂടിയായതിനാല്‍ ഗംഗയായി മാറാന്‍ അധികസമയം വേണ്ടിവന്നില്ല.
20വര്‍ഷമായി അഭിനയരംഗത്തുണ്ടെങ്കിലും മൂന്നുനാല് കൊല്ലമെ ആയിട്ടുള്ളൂ കൊള്ളാവുന്ന പടങ്ങള്‍ വന്നുതുടങ്ങിയിട്ട്. വില്ലന്‍ വേഷങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നുണ്ട്. എളുപ്പം ചെയ്യാനും കഴിയുന്നു. സിനിമ സംവിധായകന്‍േറതാണ്. നല്ല സിനിമയെടുക്കാനുള്ള നട്ടെല്ല് സംവിധായകന് വേണം. സംഗീതവും നൃത്തവുമാണെന്‍െറ ജീവിതം. ലോകം പ്രണയത്തിലാണ് നിലനില്‍ക്കുന്നത്. പ്രണയിക്കാന്‍ പാടില്ളെന്ന് പറയാന്‍ ആര്‍ക്കും അധികാരമില്ല. മ¥ൈറന്‍ഡ്രൈവില്‍നിന്ന് കമിതാക്കളെ ചൂരല്‍കൊണ്ട് അടിച്ചോടിച്ചവര്‍ക്ക് അത് ചെയ്യാന്‍ ആരാണ് അധികാരം കൊടുത്തതെന്ന് വിനായകന്‍ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.