സിനിമാരംഗത്ത് ഇന്നും ജന്മി-കുടിയാൻ വ്യവസ്ഥ –വിനയൻ
text_fieldsഓച്ചിറ: സിനിമാരംഗത്ത് ഇന്നും ജന്മി-കുടിയാൻ വ്യവസ്ഥ നിലനിൽക്കുന്നതായി ചലച്ചിത്ര സംവിധായകൻ വിനയൻ. നാടകരചയിതാവും സംവിധായകനുമായിരുന്ന എൻ.ബി. ത്രിവിക്രമൻ പിള്ളയുടെ പേരിൽ രൂപവത്കരിച്ച ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷെയിൻ നിഗം 25 വയസ്സുമാത്രമുള്ള ചെറുപ്പക്കാരനാണ്. തെറ്റുകൾ സ്വാഭാവികമാണ്. തെറ്റുകൾ തിരുത്തിച്ച് സിനിമ പൂർത്തീകരിക്കണമായിരുന്നു. വിലക്കുകൾ ഒന്നിനും പരിഹാരമെല്ലന്നും വിനയൻ പറഞ്ഞു.
ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം നാടകനടൻ സി.സി. വിൻെസൻറിന് വിനയൻ സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡൻറ് തഴവ സഹദേവൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.