പൂമരം; ഒരുപാട് ഇഷ്ടപ്പെട്ടുവെന്ന് വിനീത് ശ്രീനിവാസൻ
text_fieldsകാളിദാസ് ജയറാം നായകനായ എബ്രിഡ് ഷൈൻ ചിത്രം പൂമരത്തെ പുകഴ്ത്തി സംവിധായകൻ വിനീത് ശ്രീനിവാസൻ.
പൂമരം ഇപ്പോഴാണ് കണ്ടത്. അടുത്ത സുഹൃത്തുക്കളടക്കം പ്രതീക്ഷിക്കാത്ത ചില അഭിപ്രായങ്ങൾ ഈ സിനിയെക്കുറിച്ചു പറഞ്ഞിരുന്നു. അവരുടെ അഭിപ്രായങ്ങളെ മാനിച്ചുകൊണ്ടു തന്നെ പറയട്ടെ, എനിക്കീ സിനിമ ഒരുപാടിഷ്ടപ്പെട്ടു. നമ്മുടെ സ്ഥിരം കാഴ്ചാനുഭവങ്ങൾ, മെയിൻസ്ട്രീം സിനിമകളിൽ നിന്നുള്ള പ്രതീക്ഷകൾ എന്നിവയിൽ നിന്നൊക്കെ മാറി സഞ്ചരിക്കുന്ന സിനിമയാണ് പൂമരം. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്ക് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാവുന്നതിൽ അത്ഭുതമില്ല.. ഏറെ നാൾക്ക് ശേഷമാണ്, ഒരു സിനിമ കാണുമ്പോൾ പാട്ടിലെ വരികൾ ഇത്രയധികം ശ്രദ്ധിക്കുന്നത്. മനോഹരമായ ഒരുപാടു പാട്ടുകളിലൂടെയാണ് പൂമരം മുന്നോട്ടു പോകുന്നത്. കഥ പറയുന്ന സിനിമകളാണ് നമ്മുടെ ശീലം.
പൂമരം അതല്ല ചെയ്യുന്നത്. ശീലങ്ങളെ മാറ്റാൻ, പുനർനിർമ്മിക്കാൻ തയ്യാറുള്ള പ്രേക്ഷകന് പൂമരം നല്ലൊരു തുടക്കമാണ്.
-വിനീത് ശ്രീനിവാസൻ
ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. ചിത്രത്തിലെ പാട്ടുകൾ നേരത്തെ തന്നെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. കാമ്പസ് പ്രമേയമാവുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനം ആണ് നിർവഹിച്ചത്. ലൈം ലൈറ്റ് സിനിമാസിൻെറ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് 'പൂമരം' നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.