Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപാർവതി കൊച്ചമ്മയോട്​...

പാർവതി കൊച്ചമ്മയോട്​ വീട്ടമ്മക്ക്​ പറയാനുള്ളത്​

text_fields
bookmark_border
suja
cancel

കോഴിക്കോട്​:  കസബയിലെ മമ്മുട്ടിയുടെ അഭിനയത്തെ വിമർശിച്ച  നടി പാർവതിക്ക്​ മറുപടിയുമായി​ വീട്ടമ്മയുടെ ഫേസ്​ബുക്ക്​പോസ്​റ്റ്​.പാർവതിയെ കൊച്ചമ്മ എന്ന അഭിസംബോധന ചെയ്​ത്​ തുടങ്ങുന്ന പോസ്​റ്റിൽ അവരുടെ മുൻ ചിത്രങ്ങളെയും വിമർശിക്കുന്നുണ്ട്​. സുജ എന്ന വീട്ടമ്മയാണ്​ നടിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്​.

നടിയും സംവിധായകയുമായ ഗീതു മോഹൻദാസ്​, റിമ കല്ലിങ്കൽ എന്നിവരെയും രൂക്ഷമായ ഭാഷയിലാണ്​ ഇവർ വിമർശിക്കുന്നത്​. ജിഷക്കും സൗമ്യക്കും വേണ്ടി ശബ്​ദമുയർത്താത്ത നടിമാർ പുരുഷൻമാരെ അധിക്ഷേപിക്കാനായാണ്​ വുമൺ ഇൻ സിനിമ കളക്​ടീവ്​ എന്ന സംഘടനക്ക്​ രൂപം നൽകിയതെന്നും സുജ കുറ്റപ്പെടുത്തുന്നു.​

ഫേസ്​ബുക്ക്​പോസ്​റ്റി​​​​​െൻറ പൂർണ്ണ രൂപം

പ്രിയ പെട്ട പാര്‍വ്വതി കൊച്ചമ്മേ.. കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു...ഒറ്റ വാക്കില്‍ 'ബലേ ഭേഷ്' എന്നേ പറയാനുളളൂ കൊച്ചമ്മേ..ശെരിക്കും കൊച്ചമ്മ പൊളിച്ചടുക്കി..ശെരിക്കും പറഞാല്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ ശോഭനയും ഉര്‍വ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നില്‍ ഒന്നും അല്ലന്ന് ആ പ്രസംഗം കണ്ടാല്‍ അറിയാം.പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉളള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും...പിന്നെത്ന് വേണം കൊച്ചമ്മക്ക്...അതൊക്കെ പോട്ടെ കൊച്ചമ്മ മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ മറ്റേ കുഴല് വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ..അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിര്‍ത്തിയോ.....അതിന്‍റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷന്‍ ആണന്ന് പറഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോര്‍ക്കുമ്പോ ഒരു റിലാക്സേഷനൊക്കെയുണ്ട്... പിന്നേ കൊച്ചമ്മേടെ വലത്തെ അറ്റത്തിരുന്ന് കസബ കസബ എന്ന് ,മൊഴിഞു തന്ന ഗീതു കൊച്ചമ്മയോട് കൊച്ചമ്മ ചോദിച്ചായിരുന്നോ എന്ന് മുതലാ ആ കൊച്ചമ്മ ഡീസന്‍റൊയതെന്ന്....ഇല്ലെങ്കില്‍ ഒന്ന് ചോദിക്കണം.കേട്ടോ ...എന്നിട്ട് ഇടത്തെ അറ്റത്തിരിക്കുന്ന റിമ കൊച്ചമ്മയോട് ചോദിക്കണം ആദ്യ സിനിമയില്‍ തന്നെ ബിയറും വലിച്ച് കേറ്റി പുകയും ഊതി വിട്ട ആ സിനിമയുടെ രണ്ടാം ഭാഗം ഉടനെ എങ്ങാനും പ്രതീക്ഷിക്കാമൊ എന്ന്..എന്നിട്ട് വേണം ഞങ്ങള്‍ സ്ത്രീകള്‍ക്ക് അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍.

ഇനി കൊച്ചമ്മയുടെ പ്രധാന പ്രശ്നം ''കസബ''..എത്നാണ് കൊച്ചമ്മയെ പോലുളള ഒരു 23 വയസ് കാരിക്ക് ആ സിനിമ കൊണ്ടുണ്ടായ ദോഷം..എത്നാണ് അതിലെ സ്ത്രീ വിരുദ്ധത..ഞാന്‍ എന്‍റെ ഭര്‍ത്താവും ആയി ആദ്യ ദിനം തന്നെ പോയി കണ്ട സിനിമ ആണ് കസബ..അതില്‍ കൊച്ചമ്മ പറഞ ഒരു സ്ത്രീ വിരുദ്ധതയും മമ്മൂട്ടി എന്ന നടന്‍ കാണിച്ചില്ല.മറിച്ച് മമ്മൂക്കയുടെ ഇന്‍ട്രോ സീനില്‍ തന്നെ അദ്ദേഹം സ്ത്രീകളെ എങ്ങനെ നട്ടെല്ലില്ലാത്ത പുരുഷന്‍മാര്‍ ബഹുമാനിക്കണം എന്ന് കാണിച്ച് തരുന്നുണ്ട്.അത് ജീവിക്കാന്‍ വേണ്ടി വേശ്യാ വൃത്തി ( നിങ്ങള്‍ സിനിമാക്കാരെ ഉദ്ദേശിച്ചല്ലാ കേട്ടോ) വരെ നടത്തേണ്ടി വരുന്ന സ്ത്രീകളെ പുരുഷന്‍മാര്‍ വെറും മാംസ പിണ്ഡമായി കാണുമ്പോള്‍ അവിടെ സ്ത്രീകള്‍ക്കായി രാജന്‍ സക്കറിയയെ പോലുളള നട്ടെല്ലുളള പുരുഷന്‍മാര്‍ രക്ഷക്കുണ്ടാകും എന്നൊരു സന്ദേശം മമ്മൂക്ക കൊടുത്തു കൊണ്ടാണ് വരുന്നത്.അടുത്ത സീനില്‍ ബെൽറ്റിൽ കേറി പിടിക്കുന്ന ഒരു സീന്‍..അതിലാണോ കൊച്ചമ്മ സ്ത്രീ വിരുദ്ധത കണ്ടത്..ആണെങ്കില്‍ ഒന്ന് ചോദിച്ചോട്ടെ. കുടുംബവുമായി സിനിമ കാണാന്‍ വരുന്ന സ്ത്രീകള്‍ക്ക് മുന്നിലേക്ക് എത്രയോ നടിമാര്‍ എത്രയോ വട്ടം എത്രയോ സിനിമകളില്‍ സ്വയം തുണി ഉരിഞ് കളഞ് കോപ്രായം കാണിച്ചിട്ടുണ്ട്..ഈയിടെ കൊച്ചമ്മ പോലും അങ്ങ് ഹിന്ദിയില്‍ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലേ.

കൊച്ചമ്മയും ഇർഫാൻ ഖാനുമായുള്ള ഒരഭിമുഖം ഞാൻ കണ്ടു കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇർഫാൻ ഖാൻ ചോദിച്ചത് "malayali womens hot in bed" ഈ ചോദ്യത്തിൽ എന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് കൊണ്ടല്ലേ അയാൾ സംസാരിച്ചത് അപ്പോൾ നിന്റെ ഉള്ളിൽ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? തമിഴില്‍ പോയി ധനുഷിന്‍റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേര്‍ത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ..അതൊന്നും ഈ പറഞ സ്ത്രീ വിരുദ്ധത ആകില്ലേ..അതോ ജീന്‍സും ടോപ്പും വലിച്ച് കേറ്റി മാറും തളളി പിടിച്ച് നടക്കുന്ന നിങ്ങള്‍ക്ക് ഇതൊന്നും ബാധകം അല്ലേ..ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ കസബയൊക്കെ എത്രയോ ഭേദം..കസബയുടെ ഇന്‍ടര്‍വെല്‍ സീനില്‍ മമ്മൂക്ക പറയുന്ന ഒരു ഡയലോഗുണ്ട്..കറി വെക്കാനോ പൊരിക്കാനോ അല്ലാതെ രാജന്‍ സക്കറിയാ മാംസം വിലക്ക് വാങ്ങില്ലന്ന്...ഇനി ഇതാണേൊ നിങ്ങള്‍ ഉദ്ദേശിച്ച സ്ത്രീ വിരുദ്ധത...ഇതൊക്കെ അല്ലാതെ എത്നാണ് കസബയേയും മമ്മൂട്ടി എന്ന നടനെയും വിമര്‍ശിക്കാനും മാത്രം ആ സിനിമയിലുളളത്.

മമ്മൂക്ക എന്ന നടനെ എന്നെ പോലെയുളള സ്ത്രീകളടക്കം ഉളള മലയാളികള്‍ ഇഷ്ട പെടുന്നത് അദ്ദേഹത്തിന്‍റെഅഭിനയവും സൗന്ദര്യം കൊണ്ടും മാത്രം അല്ല....അദ്ദേഹത്തിന്‍റെ വ്യക്തിത്വം കൊണ്ട് കൂടി ആണ്...മാളൂ ഷെയ്ക്ക എന്നത് ഒരു പെണ്‍കുട്ടി ആണ്.ആ പെണ്‍കുട്ടിക്ക് താങ്ങും തണലും ആയത് നിങ്ങള്‍ സ്ത്രീവിരുദ്ധത പറഞ ഈ മമ്മൂട്ടിയാണ്..അവിടെയൊന്നും ഒരു ഫെമിനിസ്റ്റുകളെയും കണ്ടിട്ടില്ല.ഒരു പാവപ്പെട്ട കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ അവന്‍റെ അമ്മ നെഞ്ചത്തടിച്ച് കരഞപ്പോ അവിടെയും ഒരു ഫെമിനിസ്റ്റിനെയും സഹായത്തനായി ഞങ്ങള്‍ ആരും കണ്ടിട്ടില്ല..ആ സ്ത്രീയുടെയും സഹായത്തിനെത്തിയത് നിങ്ങള്‍ സ്ത്രീ വിരുദ്ധതസിനിമയിലഭിനയിച്ചു എന്ന് പറഞ ഇതേ

മമ്മൂട്ടിയാണ്...നിങ്ങള്‍ക്കൊക്കെ സ്ത്രീ സ്നേഹം കാണിക്കണം എങ്കില്‍ കാറും ബംഗ്ളാവും ഉളള കൊച്ചമ്മമാര്‍ക്ക് നോവണം..അല്ലാതെ ഒരു മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങള്‍ ശബ്ദം ഉയര്‍ത്തില്ല..ഫെമിനിസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്‍മാരെ താഴ്ത്തി കെട്ടുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കണം .പത്ത് ശതമാനം മോശം പുരുഷന്‍മാര്‍ ഉണ്ടെന്ന് കരുതി ബാക്കി 90 ശതമാനം പുരുഷന്‍മാരെ നിങ്ങളെ മോശക്കാരാക്കരുത്..ഒരു സ്ത്രീ വെെകിട്ട് ഇറങ്ങി നടക്കുന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ കുറച്ച് ഫെമിനിസ്റ്റുകള്‍ ഉണ്ടെന്ന ബലത്തിലല്ല.90 ശതമാനം പുരുഷന്‍മാര്‍ ഞങ്ങളുടെ ബലത്തിന് ഉണ്ടെന്നുളള ധെെര്യത്തില്‍ തന്നെയാ.....പിന്നെ നിങ്ങള്‍ക്ക് സ്ത്രീകളോട് അത്രക്ക് സ്നേഹം ഉണ്ടെങ്കില്‍ സ്ത്രീയെ അപമാനത്തിന്‍റെ പടു കുഴിയിലേക്ക് തളളി വിടുന്ന നേരെ ചൊവ്വേ അടി വസ്ത്രം ഇടാന്‍ സമയം പോലും കിട്ടാതെ അത് എടുത്ത് ഫെയ്സ്ബുക്കി പോസ്റ്റുകയും കൊച്ച് ,പെണ്‍കുട്ടികളെയടക്കം വില്‍പന ചരക്കാക്കി പ്രശസ്തി തേടുന്ന രശ്മി R നായര്‍ എന്ന ചുംബന പീഡനക്കാരിയേയും,ഷേൊര്‍ട്ട് ഫിലിം എന്ന പേരില്‍ സ്വയം ഭോഗ അനുഭവം സ്വത്നം അച്ഛന്‍ കണ്ടു കൊണ്ട് വന്ന കഥ കാമ കണ്ണുകളോടെ നിക്കറും ഇട്ട് വീഡിയോ ആക്കി പ്രചരിപ്പിച്ച കനി എന്നവളെയും ഒക്കെ നിലക്ക് നിര്‍ത്ത് ആദ്യം..എന്നിട്ട് മതി ലോക സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ അഭിനയിച്ച രണ്ടാമത്തെ നടന്‍ എന്ന ഖ്യാതിയുളള മൂന്ന് ദേശീയ അവാര്‍ഡുും 6 സംസ്ഥാന അവാര്‍ഡും 13 ഫിലിം ഫെയറും വാങ്ങി ഓരോ മലയാളിയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ പൊക്കത്തോട്ട് കേറുന്നത്.WCC എന്ന നിങ്ങളുടെ ഫെമിനിസ്റ്റ് സംഘടനയില്‍ ഉളളതിലും 100 ഇരട്ടി സ്ത്രീകള്‍ മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും അദ്ദേഹത്തിന്‍റെ സിനിമകളെയും സ്നേഹിക്കുന്നുണ്ടെന്ന് ഓര്‍മ്മ പെടുത്തി കൊണ്ട് നിര്‍ത്തുന്നു...
സുജ. കെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movieskasbaparvathymalayalam newsMammotty
News Summary - Viral reply to Parvathy by a housewife-Movies
Next Story