ദിലീപിനെ തിരിച്ചെടുക്കുന്നത് പുനഃപരിശോധിക്കണം; ‘അമ്മ’ക്ക് ഡബ്ല്യു.സി.സിയുടെ കത്ത്
text_fieldsകൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവും അതിെൻറ പ്രത്യാഘാതവും പുനഃപരിശോധിക്കണമെന്നും ഇതിന് പ്രത്യേക യോഗം വിളിക്കണമെന്നുമാവശ്യപ്പെട്ട് ‘അമ്മ’ക്ക് വനിതാ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കലക്ടീവിെൻറ (ഡബ്ല്യു.സി.സി) കത്ത്. ആക്രമണത്തെ അതിജീവിച്ച നടിക്ക് പിന്തുണനല്‍കുമെന്ന വാഗ്ദാനം പാലിക്കണമെന്നും ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച കത്തിൽ നടിമാരായ രേവതി, പത്മപ്രിയ, പാർവതി എന്നിവർ ആവശ്യപ്പെടുന്നു.
കത്തിെൻറ സംക്ഷിപ്തരൂപം: ‘‘കഴിഞ്ഞ 24ന് നടന്ന ‘അമ്മ’ ജനറൽബോഡിയിലെ ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിത അംഗങ്ങളെന്ന നിലയില്‍ ഞങ്ങളുടെ ആശങ്ക അറിയിക്കാനാണ് ഈ കത്ത്. ‘അമ്മ’ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെത്തുടര്‍ന്ന് സംഘടനയില്‍നിന്ന് പുറത്താക്കിയ അംഗത്തെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നല്ലോ. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ വിഷയത്തില്‍ യോഗത്തിെൻറ അജണ്ടയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന ‘അമ്മ’യുടെ മുന്‍നിലപാടിന് വിരുദ്ധമാണിത്.
സ്ഥലത്തില്ലാതിരുന്നതിനാലാണ് ഞങ്ങൾക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുമെന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമായിരുന്നു. വിഷയങ്ങൾ ചർച്ചചെയ്യാൻ കേരളത്തിനുപുറത്തുള്ള ഞങ്ങളുടെകൂടി സൗകര്യം കണക്കിലെടുത്ത് ജൂലൈ 13നോ 14നോ പ്രത്യേക യോഗം വിളിക്കണം’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.