മമ്മുട്ടിയെ വിമർശിച്ചു; വിവാദമായപ്പോൾ നീക്കം ചെയ്ത് ഡബ്ളിയു സി.സി
text_fieldsകസബയുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെ മമ്മുട്ടിയെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത് വുമൺ ഇൻ സിനിമ കളക്ടീവ്. മമ്മുട്ടിയെ രൂക്ഷമായി വിമർശിക്കുന്ന ലേഖനം ഫേസ്ബുക്കിൽ സംഘടന പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, പോസ്റ്റിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയരുന്നതിനിടെ പോസ്റ്റ് വുമൺ ഇൻ സിനിമ കളക്ടീവ് നീക്കം ചെയ്തു.
2017 എന്നത് സിനിമലോകത്തിന് വളരെ അർത്ഥവത്തായ വർഷമായിരുന്നു. മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഉയർത്തേഴുന്നേൽപ്പിെൻറ വർഷമായിരുന്നു ഇത്. ജനാധിപത്യം, തുല്യനീതി എന്നിവ ഉറപ്പുവരത്തുന്ന രീതിയിലാവെട്ട വിമർശനങ്ങളും ഉയർത്തെഴുന്നേൽപ്പും ചെന്നെുത്തേണ്ടതെന്ന് ആശംസിക്കുന്ന എന്ന അടിക്കുറിപ്പോടെയാണ് ഡബ്ളിയു.സി.സി മമ്മുട്ടിയെ വിമർശിക്കുന്ന ലേഖനം പോസ്റ്റ് ചെയ്തത്.
എന്നാൽ, വനിത സംഘടനയുടെ നടപടിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയർന്നത്. വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെ നാടകീയമായി പോസ്റ്റ് വുമൺ ഇൻ സിനിമ കളക്ടീവ് പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.