ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പേജിൽ അസഭ്യവർഷം; നടിമാർക്ക് ഭീഷണിയും
text_fieldsകൊച്ചി: താരസംഘടനയായ അമ്മയുടെ നിലപാടുകൾക്കെതിരെ വാർത്തസമ്മേളനം നടത്തിയ വിമൻ ഇൻ സിനിമ കലക്ടിവിെൻറ (ഡബ്ല്യു.സി.സി) ഫേസ്ബുക്ക് പേജിൽ ഫാൻസുകാരുടെ അധിക്ഷേപവർഷം. വാർത്തസമ്മേളനം ലൈവായി പോസ്റ്റ് ചെയ്തതിന് താഴെയാണ് മോഹൻലാലിെൻറയും ദിലീപിെൻറയും ആരാധകർ അസഭ്യവർഷം നടത്തിയത്.
കഴിഞ്ഞദിവസം ‘അമ്മ’ പ്രസിഡൻറായ മോഹൻലാൽ ചർച്ചക്കിടെ തങ്ങളുടെ പേര് പരാമർശിക്കാതെ നടിമാർ എന്നാണ് സംബോധന ചെയ്തതെന്ന് രേവതി വാർത്തസമ്മേളത്തിൽ തുറന്നടിച്ചിരുന്നു. ഇതിനെതിരെയാണ് കൂടുതലും അധിക്ഷേപം. ‘ലാലേട്ടന് എതിരെ നാക്ക് പൊക്കിയ എല്ലാവരും ഒരുങ്ങി ഇരുന്നോ... ഇനി നീ ഒന്നും മലയാള സിനിമ കാണില്ല’ എന്നാണ് ഒരാളുടെ ഭീഷണി. രേവതി, പാർവതി, പദ്മപ്രിയ തുടങ്ങിയവരെ ലക്ഷ്യംവെച്ചാണ് കൂടുതൽ കമൻറുകളും. മൂന്നുപേരും സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്നവരാണെന്നാണ് മറ്റൊരാളുടെ കമൻറ്. ഇവരുടെ സിനിമ ഇറങ്ങിയാൽ കാണിച്ചുതരാമെന്ന ഭീഷണിയും ചിലർ മുഴക്കുന്നുണ്ട്.
അതേസമയം, ഡബ്ല്യു.സി.സിയെ പിന്തുണച്ചും നൂറുകണക്കിന് പേർ പോസ്റ്റിട്ടിട്ടുണ്ട്. ഫാൻസുകാരുടെ ആക്രോശങ്ങളിൽ തളരരുതെന്നും നിങ്ങളുടെകൂടെ ഉണ്ടെന്നും അറിയിച്ചുള്ള കമൻറുകളാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.