അമ്മക്ക് വീണ്ടും വനിത കൂട്ടായ്മയുടെ കത്ത്
text_fieldsകൊച്ചി: താരസംഘടനയായ അമ്മക്ക് വീണ്ടും കത്തുനൽകി വനിത കൂട്ടായ്മയായ വുമൻ ഇൻ സിനിമ കളക്ടീവ്. ദിലീപിനെ തിരിച്ചെടുത്തതിൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ഉടൻ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടാണ് വനിത കൂട്ടായ്മ വീണ്ടും കത്ത് നൽകിയത്. പാർവതി, പദ്മപ്രിയ, രേവതി എന്നിവരാണ് കത്ത് നൽകിയത്.
ദിലീപിനെ തിരിച്ചെടുക്കാൻ ‘അമ്മ’ ജനറൽ ബോഡി യോഗം തീരുമാനിച്ചതിനെത്തുടർന്ന് വിഷയം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇൗ നടിമാർ സംഘടന നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. തുടർന്ന്, ആഗസ്റ്റ് ഏഴിന് ചർച്ച നടന്നു. സിനിമയിലെ വനിത കൂട്ടയ്മയായ ഡബ്ല്യു.സി.സിയിലെ അംഗങ്ങളായ ഭാവന, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ എന്നിവർ ‘അമ്മ’യിൽനിന്ന് രാജിവെക്കാനിടയായ സാഹചര്യവും ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമാണ് പ്രധാനമായും ചർച്ച ചെയ്തത്.
ചർച്ചയിൽ പെങ്കടുത്ത പാർവതിയും പദ്മപ്രിയയും രേവതിയും മറ്റ് ചില നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. ചർച്ച തൃപ്തികരമാണെന്നായിരുന്നു യോഗശേഷം നടിമാരുടെ പ്രതികരണം. എന്നാൽ, ഒന്നരമാസം കഴിഞ്ഞിട്ടും തീരുമാനമുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് ചർച്ചയിൽ തങ്ങൾ ഉന്നയിച്ച വിഷയങ്ങളിൽ ഒരാഴ്ചക്കകം തീരുമാനം അറിയിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കത്ത് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.