സലിം കുമാറിെൻറ സിനിമയിൽ പശു; സെൻസർ ബോർഡ് കത്രിക വെച്ചു
text_fieldsദൈവമേ കൈ തൊഴാം കെ. കുമാറാകണം എന്ന തെൻറ ചിത്രത്തിൽ നിന്നും സെൻസർബോർഡ് പശുവിനെ മുറിച്ച് മാറ്റിയെന്ന് സലീം കുമാർ. ചിത്രത്തിലുണ്ടായിരുന്ന പശുവിെൻറ ഒരു രംഗത്തിനാണ് സെൻസർ ബോർഡ് കത്രിക വെച്ചത്്. ജയറാം നായകനായ ചിത്രം ഇന്ന് തിയറ്ററുകളിലെത്തി.
ചെറുപ്പം മുതലേ വീട്ടിൽ പശുവിെന വളർത്താറുള്ള തനിക്കാണ് ഇൗ ഗതി വന്നതെന്നും സലിം കുമാർ പറയുന്നു. വിവാദത്തിന് ഒരു സാധ്യതയുമില്ലാത്ത രംഗം മുറിച്ച് മാറ്റാൻ ബോർഡ് തീരുമാനിച്ചപ്പോൾ അതിെന വെല്ലുവിളിച്ച് കോടതി കയറേണ്ടതായിരുന്നു, റിലീസിങ് വൈകുന്നത് മൂലമാണ് അതിന് മുതിരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പശു നമ്മുടെ കയ്യിൽ നിന്നും പോയി. പശു എന്ന വാക്ക് ഉപയോഗിച്ചാൽ തന്നെ വർഗീയമാകുമെന്ന് സെൻസർബോർഡ് പറയുന്നു, ഒന്നിനെയും വിമർശിക്കാനാകാത്ത സാഹചര്യമാണ് ഇപ്പോഴെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.