അപ്പുണ്ണി എവിടെ? തിരച്ചിൽ ഉൗർജിതം
text_fields
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിെൻറ അറസ്റ്റിന് പിന്നാലെ ഒളിവിൽ പോയ മാനേജർ അപ്പുണ്ണിക്കായി പ്രത്യേക പൊലീസ് സംഘം തിരച്ചിൽ ഉൗർജിതമാക്കി. ഇയാളുടെ അറസ്റ്റ് അനിവാര്യമാണെന്നാണ് പൊലീസ് പറയുന്നത്. ഏതാനും ദിവസമായി അപ്പുണ്ണിയുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഒാഫ് ചെയ്ത നിലയിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചെങ്കിലും പ്രതികരണമില്ല. നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചനയിൽ അപ്പുണ്ണിക്കും പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതേക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിലും പരാമർശിച്ചിട്ടുണ്ട്.
അതേസമയം, അപ്പുണ്ണി രഹസ്യകേന്ദ്രത്തിൽ കസ്റ്റഡിയിലാണെന്നും ഇതരസംസ്ഥാനത്തേക്ക് കടന്നെന്നുമൊക്കെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നടിെയ ആക്രമിച്ച കേസിൽ പിടിക്കപ്പെടുമെന്നായതോടെ അപ്പുണ്ണിയെ ഇടനിലക്കാരനാക്കിയാണ് പൾസർ സുനിയുമായി ദിലീപ് ഒത്തുതീർപ്പിന് ശ്രമിച്ചത്. കേസുമായി ബന്ധമുള്ള പലരുമായും പല ഘട്ടങ്ങളിൽ അപ്പുണ്ണി ബന്ധപ്പെട്ടതിനും തെളിവ് ലഭിച്ചിട്ടുണ്ട്. സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവുമായി ഏപ്രിൽ 14ന് ഏലൂരിൽ അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയിരുന്നു.
നാദിർഷായെയും അപ്പുണ്ണിയെയും ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ട് വിഷ്ണു ബ്ലാക്മെയിലിന് ശ്രമിച്ചതായി ദിലീപ് ഏപ്രിലിൽ പരാതിയും നൽകിയിട്ടുണ്ട്. ദിലീപിനെയും അപ്പുണ്ണിയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തേക്കുമെന്നും അറിയുന്നു. ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ അപ്പുണ്ണിയും കേസിൽ പ്രതിയാകുമെന്നാണ് സൂചന. ആറുവർഷം മുമ്പ് ദിലീപിെൻറ ഡ്രൈവറായ അപ്പുണ്ണിയുടെ യഥാർഥ പേര് കെ.എസ്. സുനിൽ രാജ് എന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.