സൈറക്ക് നേരെ പീഡനം: വിശദീകരണവുമായി വിസ്താര എയർലൈൻസ്
text_fieldsന്യൂഡൽഹി: മുംബൈ-ഡൽഹി വിമാനത്തിൽ ബോളിവുഡ് യുവനടി സൈറ വസീം പീഡനത്തിനിരയായ സംഭവത്തിൽ വിശദീകരണവുമായി വിസ്താര എയർലൈൻസ് അധികൃതർ. വിമാനത്തിെൻറ ലാൻഡിങ് സമയത്താണ് തന്നെ ഉപദ്രവിച്ച യാത്രക്കാരനെതിരെ സൈറ പ്രതകരിച്ചത്. വിമാനം ലാൻഡിങ്ങിന് തയാറെടുക്കുന്ന സമയത്ത് സൈറയുടെ അടുത്തെത്താൻ വിമാന ജീവനക്കാർക്ക് സാധിക്കുമായിരുന്നില്ല.
വിമാനം ലാൻഡ് ചെയ്തയുടൻ ജീവനക്കാർ സൈറയുടെ അടുത്തെത്തി സംഭവത്തെ കുറിച്ച് അന്വേഷിച്ചു. പരാതി നൽകണോയെന്ന് സൈറയോട് ചോദിച്ചുവെങ്കിലും വേണ്ടെന്നാണ് അവർ പറഞ്ഞതെന്നു എയർ വിസ്താര അറിയിച്ചു. സൈറയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി വിസ്താര വ്യക്തമാക്കിയതായി വാർത്ത എജൻസിയായ എ.എൻ.െഎ റിപ്പോർട്ട് ചെയ്തു.
വിമാനയാത്രക്കിടെ പീഡനത്തിരയായെന്ന ആരോപണം ഇൻസ്റ്റഗ്രാമിലൂടെയാണ് സൈറ ഉയർത്തിയത്. വിമാനത്തിൽ പാതിയുറക്കത്തിലിരിക്കെ സൈറയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാൾ കാലു കൊണ്ട് ഉരസിെയന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.