തിരയുത്സവം കൊടിയിറങ്ങി; ഒറ്റാലിന് സുവര്‍ണ ചകോരം
text_fieldsതിരുവനന്തപുരം: ഇരുപതാമത് കേരള അന്താരാഷ്ട്ര ചലചിത്ര മേള സമാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും പ്രേക്ഷക പുരസ്‌കാരവും മലയാള ചിത്രം 'ഒറ്റാല്‍' കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് ഫിപ്രസ്‌കി പുരസ്‌കാരങ്ങളും ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷകരുടെ പുരസ്‌കാരവും ഒറ്റാലിന് ലഭിച്ചു. ആദ്യമായാണ് മലയാള സിനിമക്ക് സുവര്‍ണ ചകോരം ലഭിക്കുന്നത്. ഒറ്റാലിലെ അഭിനയത്തിന് കുമരകം വാസുദേവനും ബാലതാരം അശാന്ത് കെ. ഷായും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ശക്തമായ സിനിമാഭാഷയില്‍ പ്രാദേശികവും പ്രാപഞ്ചികവുമായ ആശങ്കകളുടെ കഥ പറയുന്ന ചിത്രമാണ് ‘ഒറ്റാല്‍’ എന്ന് ജൂറി വിലയിരുത്തി.
15 ലക്ഷം രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങിയ സുവര്‍ണചകോരം ഗവര്‍ണര്‍ പി. സദാശിവത്തില്‍നിന്ന് ജയരാജും നിര്‍മാതാവ് കെ. മോഹനും ചേര്‍ന്ന് ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള നാലുലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങുന്ന രജതചകോരം ഫിലിപ്പൈന്‍സ് ചിത്രം ‘ഷാഡോ ബിഹൈന്‍ഡ് ദ മൂണി’ന്‍െറ സംവിധായകന്‍ ജൂന്‍ റോബിള്‍സ് ലാനക്കാണ്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ബംഗ്ളാദേശ് ചിത്രമായ ‘ജലാല്‍സ് സ്റ്റോറി’യുടെ സംവിധായകന്‍ അബുഷാഹിദ് ഇമോനിന് ലഭിച്ചു. മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒഴിവുദിവസത്തെ കളി’ക്ക് ലഭിച്ചു.
പത്തുലക്ഷം രൂപയും ഫലകവും സാക്ഷ്യപത്രവുമടങ്ങിയ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഇറാനിയന്‍ സംവിധായകന്‍ ദാര്‍യൂഷ് മഹ്റൂജിക്ക് ഗവര്‍ണര്‍ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.