എതിര്‍പ്പുകളെ തുടര്‍ന്ന് ബ്രിട്ടനില്‍ ‘ദ മെസേജി’ന്‍െറ പ്രദര്‍ശനം ഉപേക്ഷിച്ചു
text_fieldsലണ്ടന്‍: എതിര്‍പ്പുകളെ തുടര്‍ന്ന് പ്രവാചകന്‍ മുഹമ്മദിന്‍െറ ജീവിതം ആസ്പദമാക്കിയുള്ള സ്കോട്ടിഷ് സിനിമ ദ മെസേജിന്‍െറ പ്രദര്‍ശനം ബ്രിട്ടനില്‍ ഉപേക്ഷിച്ചു. അടുത്ത ഞായറാഴ്ച ബ്രിട്ടനിലെ ദ ഗ്രോസ്വീനര്‍ സിനിമ തിയറ്ററിലാണ് ബ്രിട്ടനിലെ ഇസ്ലാമിക് സൊസൈറ്റി(ഐ.എസ്.ബി)യുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
സിനിമ പ്രദര്‍ശിപ്പിക്കുന്ന നടപടിയില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് 94 പേര്‍ ഒപ്പിട്ട സന്ദേശത്തെ തുടര്‍ന്നാണ് പ്രദര്‍ശനം പിന്‍വലിച്ചത്. സ്കോട്ട്ലന്‍ഡ്, നൈജീരിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് പ്രദര്‍ശനത്തിന് എതിര്‍പ്പുണ്ടായത്. സിനിമ ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ രംഗത്തുവന്നത്. പ്രതിഷേധകര്‍ അവരുടെ വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുകയാണെന്ന് സിനിമ പിന്‍വലിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഐ.എസ്.ബി വ്യക്തമാക്കി.
പാട്ടും നൃത്തവും പോലെ അനാവശ്യമായ കാര്യങ്ങള്‍ സിനിമയില്‍ തിരുകിക്കയറ്റിയത്. ചരിത്രം പരിശോധിക്കുമ്പോള്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ കൃത്യമല്ല എന്നു മാത്രമല്ല അമുസ്ലിം കഥാപാത്രങ്ങളെയാണ് സിനിമയില്‍ പ്രവാചകന്‍െറ അനുയായികളായി ചിത്രീകരിച്ചിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം, അവരെ വെല്ലുവിളിക്കാനോ ഉപദ്രവിക്കാനോ ഇല്ളെന്ന് ഐ.എസ്.ബി വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് പ്രതിഷേധകരുടേതെന്നും സിനിമ പ്രദര്‍ശനത്തില്‍നിന്ന് പിന്മാറരുതെന്നും പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രവാചകന്‍െറ ജീവിതം അനാവരണം ചെയ്യാനുള്ള ശ്രമമാണ് സിനിമയില്‍ സംവിധായകന്‍ മുസ്തഫ അക്കാദ് നടത്തിയത്. 1977ല്‍ പുറത്തിറങ്ങിയ സിനിമ ഓസ്കര്‍ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഇസ്ലാമിക തത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ 1990ല്‍ ബ്രിട്ടനില്‍ രൂപവത്കരിച്ച സാമുദായിക സന്നദ്ധ സംഘടനയാണ് ഐ.എസ്.ബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.