ജനപ്രിയനായകന്‍ ശിലയിട്ടു; മൊയ്തീന് ജന്‍മനാട്ടില്‍ ഓര്‍മ കുടീരം ഉയരുന്നു
text_fieldsമുക്കം: കാഞ്ചനമാലയുടെ സ്വപ്ന സാക്ഷാത്കാരത്തിന് നിറപ്പകിട്ടേകി, ജനപ്രിയനായകന്‍ ദിലീപ് മുക്കം ബി.പി. മൊയ്തീന്‍ സേവാമന്ദിറിന്‍െറ ശിലാസ്ഥാപനം നിര്‍വഹിച്ചു. 30 വര്‍ഷമായി മുക്കത്ത് പ്രവര്‍ത്തിക്കുന്ന സേവാമന്ദിറിന് പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ വെള്ളിത്തിരയിലെ തങ്ങളുടെ പ്രിയതാരത്തെ ഒരിക്കല്‍കൂടി മുക്കത്തുകാര്‍ ഹര്‍ഷാരവത്തോടെ വരവേറ്റു. സേവാമന്ദിര്‍ പരിസരത്തുനടന്ന പരിപാടിയില്‍ സേവാമന്ദിര്‍ കെട്ടിടനിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എന്‍. സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. എം.ഐ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി.
നിര്‍മാണം പൂര്‍ത്തിയായാല്‍ സേവാമന്ദിറിന് ഡിജിറ്റല്‍ ലൈബ്രറിയും എം.പി വാഗ്ദാനം ചെയ്തു. തുടര്‍ന്ന് മൂന്നു നിലകളിലായി രൂപകല്‍പനചെയ്ത സേവാമന്ദിര്‍ കെട്ടിട മാതൃക ദിലീപില്‍നിന്ന് കാഞ്ചനമാല ഏറ്റുവാങ്ങി. തുടര്‍ന്ന് അവര്‍ സേവാമന്ദിരത്തിന്‍െറ ഉപഹാരം ദിലീപിനു നല്‍കി. ‘ഓര്‍മയിലെ മൊയ്തീന്‍’ സുവനീര്‍ കെ.ടി. ജലീല്‍ എം.എല്‍.എ, മുക്കം ഭാസിക്ക് നല്‍കി പ്രകാശനം ചെയ്തു. സേവാമന്ദിര്‍ വെബ്സൈറ്റ് ലോഞ്ചിങ് അന്വേഷി പ്രസിഡന്‍റ് കെ. അജിത നിര്‍വഹിച്ചു. അബലകള്‍ക്ക് സേവാമന്ദിര്‍ നിര്‍മിച്ചുനല്‍കുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനം ‘തണല്‍’ ചെയര്‍മാന്‍ പി.എം. മുഹമ്മദലി ബാബു നിര്‍വഹിച്ചു.
കെട്ടിടനിര്‍മാണത്തിനുള്ള ആദ്യ ഫണ്ട് പി.എം. മുഹമ്മദലി ബാബുവില്‍നിന്ന് കാഞ്ചനമാല ഏറ്റുവാങ്ങി. സേവാമന്ദിറിനായി തയാറാക്കിയ ലോഗോ പി.എസ്.സി അംഗം യു. സുരേഷ് പ്രകാശനം ചെയ്തു. യൂട്യൂബില്‍ ഹിറ്റായ വയനാട്ടില്‍നിന്നുള്ള കുഞ്ഞുഗായിക ഷഹന, ‘എന്ന് നിന്‍െറ മൊയ്തീനിലെ’, ‘കാത്തിരുന്നു... കാത്തിരുന്ന്...’ എന്നുതുടങ്ങുന്ന ഗാനം ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.