പ്രതാപ് പോത്തന്‍റെ ആരോപണം: അപഖ്യാതികള്‍ക്ക് മറുപടി പറയേണ്ടതില്ല -അഞ്ജലി
text_fieldsതിരക്കഥ മോശമായതിനാലാണ് ദുൽഖറുമായി ഒരുക്കാൻ നിശ്ചയിച്ച പുതിയ പ്രൊജക്ട് ഉപേക്ഷിച്ചതെന്ന പ്രതാപ് പോത്തന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്തും സംവിധായികയുമയ അഞ്ജലി മോനോൻ. അപഖ്യാതികള്‍ക്ക് മറുപടി പറയുക തന്‍റെ ഉത്തരവാദിത്തമാണെന്ന് തോന്നുന്നില്ല. ഇത്തരം ദുരാരോപണങ്ങളോട് പ്രതികരിച്ച് അതിനെ മഹത്വവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഞ്ജലി പറഞ്ഞു.
ചിത്രത്തിനുവേണ്ടി അഞ്ജലി തയാറാക്കിയ തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്നും ഒരു മോശം സിനിമ ചെയ്യാനാവില്ലെന്നും പറഞ്ഞ് പ്രൊജക്ട് ഉപേക്ഷിക്കുന്നുവെന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. ഈ പ്രോജക്ടിനുവേണ്ടി ഒരു വര്‍ഷം നഷ്ടപ്പെടുത്തിയെന്നും നാലോ അഞ്ചോ സിനിമകള്‍ ഇതിനുവേണ്ടി മാറ്റിവെക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രകൃതിദുരന്തങ്ങളൊന്നും തിരക്കഥയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് താന്‍ നേരത്തെ അഞ്ജലിയോട് പറഞ്ഞിരുന്നു. പക്ഷേ അഞ്ജലിയുടെ തിരക്കഥയില്‍ ക്ലൈമാക്‌സില്‍ ഒരു സുനാമിയാണ് അവര്‍ ഉള്‍പ്പെടുത്തിയത്. മലയാള സിനിമകളുടെ ബജറ്റ് ചെറുതാണ്. അതിനാല്‍ ‘ദൈവത്തിന്റെ ഇടപെടലുകള്‍’ ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്’,എന്നുമായിരുന്നു പ്രതാപ് പോത്തന്റെ പ്രതികരണം.
‘ലൗ ഇന്‍ അഞ്ചെങ്കോ’ ദുല്‍ഖര്‍ ചിത്രത്തിൽ ധന്‍സിക ആയിരിക്കും നായിക എന്നും വാര്‍ത്തകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.