മോഹന്‍ലാലിന് പ്രിയപ്പെട്ട നഗരത്തിന്‍െറ ആദരം
text_fieldsകോഴിക്കോട്: മലയാളിയുടെ പ്രിയ നടന്‍ മോഹന്‍ലാലിനെ കോഴിക്കോട് ആദരിക്കുന്നു. ‘മോഹനം-2016‘ എന്ന പേരില്‍ ആഗസ്റ്റ് 15ന് സന്ധ്യക്ക് സ്വപ്നനഗരിയിലാണ് പരിപാടി. തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്ന കോഴിക്കോട് നഗരത്തില്‍ മഹാനായ കലാകാരന് ആദരമൊരുക്കുകയാണ് ലക്ഷ്യമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ സംവിധായകന്‍ രഞ്ജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.
മോഹന്‍ ലാലിന്‍െറ വളര്‍ച്ചയില്‍ കൂടെയുണ്ടായ 11 സംവിധായകരോടൊപ്പമുള്ള കലാജീവിതയാത്ര പരിപാടിയില്‍ ആവിഷ്കരിക്കും. മോഹന്‍ ലാലിനും സംവിധായകര്‍ക്കുമൊപ്പം ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വി രാജ് തുടങ്ങി മറ്റ് പ്രമുഖ നടീ-നടന്മാരും കലാ സാംസ്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും പരിപാടിയില്‍ ഒന്നിക്കും. കോട്ടയം നസീര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുടെ നേതൃത്വത്തില്‍ ഹാസ്യ പരിപാടികളുണ്ടാവും. സ്വപ്നനഗരിയില്‍ 5000 പേര്‍ക്ക് ഇരിപ്പിടമൊരുക്കും.
പ്രവേശം സൗജന്യമെങ്കിലും പാസ് മുഖേന നിയന്ത്രിക്കും. വൈകുന്നേരം 6.15 മുതല്‍ മൂന്നര മണിക്കൂറാണ് പരിപാടി. രോഗവും മറ്റും കാരണം നാടിന്‍െറ കാരുണ്യം ആവശ്യമുള്ള കലാകാരന്മാരെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യവുമുണ്ട്. മോഹനം-2016ല്‍ നിന്നുള്ള ലാഭംകൊണ്ട് തിരക്കഥാകൃത്ത് ടി.എ. റസാഖടക്കമുള്ളവരെ സഹായിക്കുകയാണ് ലക്ഷ്യം. റെഡ് ലൈക് ഇവന്‍റ് കോഓഡിനേഷന്‍, സൂര്യ ടി.വി എന്നിവയുടെ സഹായത്തോടെയാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.