സിനിമാ മേഖലയിലേക്ക് തൊഴിലാളികളെ നല്‍കാം -മാക്ട ഭാരവാഹികള്‍
text_fieldsകൊച്ചി: സിനിമാ മേഖലയില്‍ നിത്യ കൂലിക്കാര്‍ക്ക് നിര്‍മാതാക്കള്‍ നിലവില്‍ നല്‍കിവരുന്ന വേതന വ്യവസ്ഥയില്‍ തൊഴിലാളികളെ നല്‍കാന്‍ തയാറാണെന്ന് ‘മാക്ട ഫെഡറേഷന്‍’ ഭാരവാഹികളും സംവിധായകരുമായ ബൈജു കൊട്ടാരക്കര, അമ്പിളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് താങ്ങാവുന്ന വര്‍ധനയെയും അംഗീകരിക്കും. ഇത് വ്യക്തമാക്കി അസോസിയേഷന് ഇന്ന് കത്ത് നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. തങ്ങളുടെ തൊഴിലാളികളെ തടയാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും ഇത് വെല്ലുവിളിയാണെന്നും പറഞ്ഞു.
താരങ്ങളുടെ നിരക്ക് കോടികളില്‍ നിന്ന് ലക്ഷങ്ങളാക്കണം. ഒരു ലൊക്കേഷനില്‍ നാല് കാരവന്‍ വീതമാണ്. ഇതിന്‍െറ പണവും നിര്‍മാതാവ് നല്‍കേണ്ടിവരുന്നു. സിനിമാ പ്രതിസന്ധിയുടെ കാരണമിതാണ്. സേതുമാധവന്‍ അടിമകള്‍ ചെയ്ത കാലത്ത് നിര്‍മാണ ചെലവിന്‍െറ ഏഴ് ശതമാനമായിരുന്നു താരങ്ങളുടെ ചെലവ്. ഇന്നത് 90 ശതമാനമാണ്. ഡ്രൈവര്‍മാരും പ്രൊഡക്ഷന്‍ ബോയ്സുമാണ് സിനിമയുടെ ശാപമെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.