കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും
text_fieldsകൊച്ചി: സംവിധായകന്‍ കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെ ചലച്ചിത്ര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായും നിയമിക്കും. ഇതുസംബന്ധിച്ച് ഇടതുമുന്നണിയില്‍ ധാരണയായി. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഒൗദ്യോഗിക തീരുമാനമുണ്ടാകും.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച കമലിനെ വിളിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. കമല്‍ സമ്മതം അറിയിക്കുകയും ചെയ്തു. ഫെഫ്കയുടെ നോമിനിയായാണ് കമല്‍ അക്കാദമി ചെയര്‍മാന്‍ പദവിയിലത്തെുന്നത്.
ഫെഫ്ക മുന്‍ ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണനെയാണ് സര്‍ക്കാര്‍ ഈ പദവിയിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം താല്‍പര്യക്കുറവ് പ്രകടിപ്പിച്ചു. തുടര്‍ന്ന് സിബി മലയിലിന്‍െറയും കമലിന്‍െറയും പേരുകള്‍ നിര്‍ദേശിച്ചു. ഇവരെ ആരെയെങ്കിലും പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സിബി മലയിലും താല്‍പര്യക്കുറവ് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കമലിനെ പരിഗണിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ കമല്‍ നിലവില്‍ ഡയറക്ടേഴ്സ് യൂനിയന്‍ പ്രസിഡന്‍റും ഫെഫ്ക ഭാരവാഹിയുമാണ്.
ഫെഫ്കയുടെ നയരൂപവത്കരണ കമ്മിറ്റി ചെയര്‍മാനും കോന്നി സ്വദേശിയുമായ ഉണ്ണികൃഷ്ണനെ കോന്നിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിരുന്നു.
എന്നാല്‍, അദ്ദേഹം വഴങ്ങിയില്ല. പിണറായിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹത്തിന് ഉചിത പദവി നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന്‍െറകൂടി പ്രതിഫലനമായാണ് ഇപ്പോഴത്തെ തീരുമാനം. അതേസമയം, ഇതേക്കുറിച്ച് തനിക്ക് അറിയില്ളെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.