സിനിമാ കാമറക്കുമുന്നില്‍ വി.എസായി അരങ്ങേറ്റം
text_fieldsകണ്ണൂര്‍: ജലചൂഷണത്തിനെതിരെ നടക്കുന്ന പ്രതിഷേധക്കൂട്ടായ്മ നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. കോളജ് വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് കാലിക്കടവിലെ വാട്ടര്‍ ഡ്രോപ്സ് എന്ന കമ്പനിയുടെ മുന്നില്‍ സമരം നടക്കുന്നത്. സമരക്കാരെ തള്ളിമാറ്റാനുള്ള പൊലീസ് ശ്രമത്തിനിടെ അപ്രതീക്ഷിതമായി ഒരതിഥിയത്തെുന്നു. ജനനായകന്‍ വി.എസ്. അച്യുതാനന്ദന്‍. പ്രതിഷേധക്കൂട്ടായ്മയുടെ ആവേശം വാനോളമുയര്‍ത്തിയ ദൃശ്യങ്ങള്‍ കാമറ ഒപ്പിയെടുത്ത് കഴിഞ്ഞപ്പോള്‍ സംവിധായകന്‍െറ കട്ട്!
കൂത്തുപറമ്പ് വലിയവെളിച്ചം വ്യവസായ എസ്റ്റേറ്റില്‍ നടന്ന ഷൂട്ടിങ്ങില്‍ ‘കാമ്പസ് ഡയറി’ എന്ന സിനിമക്കായാണ് വി.എസ്. അച്യുതാനന്ദന്‍ തന്നെയായി വി.എസ് ആദ്യമായി വേഷമിട്ടത്. പ്രതിഷേധക്കൂട്ടായ്മാവേദിയില്‍ സ്വതസിദ്ധമായ ശൈലിയില്‍ അഞ്ചു മിനിറ്റ് നേരം എഴുതിത്തയാറാക്കിയ പ്രസംഗം വായിച്ച് അദ്ദേഹം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരത്തെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ അറിഞ്ഞാണ് താന്‍ വന്നതെന്നും ന്യൂജെന്‍ മൊബൈലില്‍ കുത്തിക്കളിക്കുന്നവരാണെന്ന് പഴികേള്‍ക്കുകയാണെന്നും എന്നാല്‍, അത് വെറുതെയാണെന്നും വി.എസ് പറഞ്ഞു. കാലിക്കടവ് ഒരു പ്രതീകം മാത്രമാണെന്ന ഡയലോഗ് വി.എസിന്‍െറ അനേകം സമരങ്ങളെ ഓര്‍മിപ്പിക്കുന്നതായി.
സമരം വിജയിക്കുന്നതുവരെ നിങ്ങളോടൊപ്പം ഞാനുമുണ്ടാകും എന്ന് നീട്ടിക്കുറുക്കി അദ്ദേഹം പറഞ്ഞവസാനിപ്പിച്ചു. ഇതോടെ അഭിവാദ്യവും മുദ്രാവാക്യവും ഉച്ചസ്ഥായിയിലായി. പ്രസംഗത്തിനുശേഷം വേദിയിലിരുന്ന് കൈകൂപ്പുന്ന വി.എസിന്‍െറ ദൃശ്യത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 12.15നത്തെിയ വി.എസ് 1.30ഓടെ ലൊക്കേഷനില്‍നിന്ന് മടങ്ങി.
കൂത്തുപറമ്പിലെ കലാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ദൃശ്യ ആര്‍ട്സ് ക്ളബിന്‍െറ അനുബന്ധസംരംഭമായ ദൃശ്യ ഫിലിംസാണ് കാമ്പസ് ഡയറി നിര്‍മിക്കുന്നത്. ജീവന്‍ദാസാണ് സംവിധാനം. പേരാമ്പ്ര സ്വദേശി വിനീഷ് പാലയാടാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത്. റഫീഖ് അഹമ്മദിന്‍െറ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയത്. ഓണത്തിനുശേഷം സിനിമ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ദൃശ്യ ആര്‍ട്സ് ക്ളബ് പ്രസിഡന്‍റ് വി.കെ. ശിവദാസ്, സെക്രട്ടറി കെ.കെ. പ്രദീപന്‍ എന്നിവര്‍ പറഞ്ഞു. വി.എസിന് പുറമേ ജോയ് മാത്യു, സുദേവ് നായര്‍, ഗൗതമി നായര്‍, ആര്‍.ജെ. മാത്തുക്കുട്ടി, സുരാജ് വെഞ്ഞാറമൂട്, തലൈവാസല്‍ വിജയ്, കോട്ടയം നസീര്‍, മാമുക്കോയ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.